21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • മു​ന്‍​ഗ​ണ​നാ വാ​യ്പാ വി​ഭാ​ഗ​ത്തി​ല്‍​ നല്‍​കി​യ​ത് 3848 കോ​ടി
kannur

മു​ന്‍​ഗ​ണ​നാ വാ​യ്പാ വി​ഭാ​ഗ​ത്തി​ല്‍​ നല്‍​കി​യ​ത് 3848 കോ​ടി

ക​ണ്ണൂ​ർ: ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ അ​ര്‍​ധ വ​ര്‍​ഷ​ത്തി​ല്‍ ജി​ല്ല​യി​ല്‍ മു​ന്‍​ഗ​ണ​നാ വാ​യ്പാ വി​ഭാ​ഗ​ത്തി​ല്‍ മൊ​ത്തം 3848 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കി. മൊ​ത്തം ല​ക്ഷ്യ​ത്തി​ന്‍റെ മു​പ്പ​ത് ശ​ത​മാ​നം വ​രു​മി​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളു​ടെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഹോ​ട്ട​ല്‍ ബ്ലൂ ​നൈ​ലി​ല്‍ ചേ​ര്‍​ന്ന ഡിഎ​ല്‍ആ​ര്‍സി ​യോ​ഗ​ത്തി​ലാ​ണ് വാ​യ്പാ ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ 2602 കോ​ടി രൂ​പ​യും (53%) എം ​എ​സ് എം ​ഇ വി​ഭാ​ഗ​ത്തി​ല്‍ 850 കോ​ടി രൂ​പ​യും (39%) ടേ​ര്‍​ഷ​റി വി​ഭാ​ഗ​ത്തി​ല്‍ 396കോ​ടി രൂ​പ​യും (7%) ഉ​ള്‍​പ്പെ​ടെ​യാ​ണ് 3848 കോ​ടി രൂ​പ മു​ന്‍​ഗ​ണ​നാ​വാ​യ്പ ന​ല്‍​കി​യ​ത്. കോ​വി​ഡും തു​ട​ര്‍​ന്നു​ള്ള പ്ര​തി​സ​ന്ധി​ക​ളും വാ​യ്പാ തി​രി​ച്ച​ട​വി​നെ ബാ​ധി​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി. റ​വ​ന്യു റി​ക്ക​വ​റി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. സ​നി​ല്‍​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം. വാ​യ്പ തേ​ടി​യെ​ത്തു​ന്ന ക​ര്‍​ഷ​ക​രേ​യും സം​ര​ംഭ​ക​രേ​യും സ്‌​കീ​മു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ബാ​ങ്കു​ക​ള്‍ കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണ​മെ​ന്നും വാ​യ്പ, തി​രി​ച്ച​ട​വ് സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ ലീ​ഡ് ബാ​ങ്കി​ന് കൈ​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ലീ​ഡ്‌​സ് ഓ​ഫീ​സ​ര്‍ അ​നൂ​പ് ദാ​സ് , ന​ബാ​ര്‍​ഡ് ജി​ല്ലാ ഡ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​ര്‍ ജി​ഷി​മോ​ന്‍ രാ​ജ​ന്‍, ക​ന​റാ ബാ​ങ്ക് ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ പി.​കെ. അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ ഫ്രോ​ണി ജോ​ണ്‍ പ​ങ്കെ​ടു​ത്തു.

Related posts

കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും പ്രാ​യ​മ​ാ​യ​വർ​ക്കും നാ​ളെ മു​ത​ൽ വാ​ക്സി​നേ​ഷ​ൻ

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജം; ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor

വി​ജ​യ​ക​ര​മാ​യി കു​ടും​ബ​ശ്രീ ക​ണ​ക്ട് ടു ​വ​ര്‍​ക്ക്

Aswathi Kottiyoor
WordPress Image Lightbox