24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ പുഷ്‌പോത്സവം 21 മുതൽ; മത്സരത്തിന് രജിസ്റ്റർ ചെയ്യാം
kannur

കണ്ണൂർ പുഷ്‌പോത്സവം 21 മുതൽ; മത്സരത്തിന് രജിസ്റ്റർ ചെയ്യാം

കണ്ണൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം ജനുവരി 21 മുതൽ 31 വരെ കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കും. പുഷ്‌പോത്സവത്തിന്റെ ഭാഗമായി ഹോം ഗാർഡൻ ചെറുത് (50 സ്‌ക്വയർ ഫീറ്റ്), ഹോം ഗാർഡൻ വലുത് (50 സ്‌ക്വയർ ഫീറ്റിന് മുകളിൽ), ഗ്രൂപ്പ് വെജിറ്റബിൾ ഗാർഡൻ, കാർഷിക ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിൽ മത്സരം നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജനുവരി 13ന് വൈകിട്ട് അഞ്ച് മണിക്കകം 0497 2712020, 7012789868 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്നവർ ജനുവരി 25ന് വൈകിട്ട് അഞ്ച് മണിക്കകം 12×8 സൈസിലുള്ള ഫോട്ടോ സെക്രട്ടറി, കണ്ണൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ – 2 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Related posts

ക​ർ​ഷ​ക​രു​ടെ ഒ​രി​ഞ്ച് ഭൂ​മിപോ​ലും വി​ട്ടു​കൊ​ടു​ക്കി​ല്ല: പാ​ച്ചേ​നി

Aswathi Kottiyoor

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കാ​യി പോ​ഷ​കബാ​ല്യം പദ്ധതി തുടങ്ങി

Aswathi Kottiyoor

കിളിയന്തറയിൽ ഉയരുന്നത് 15 വീടുകൾ

Aswathi Kottiyoor
WordPress Image Lightbox