22.5 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • YIP-2020ൽ സംസ്ഥാന തലത്തിൽ കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം
Kottiyoor

YIP-2020ൽ സംസ്ഥാന തലത്തിൽ കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം

കൊട്ടിയൂർ : കേരളത്തിലെ യുവജനങ്ങൾക്കിടയിൽ നൂതന ആശയങ്ങളും കണ്ടെത്തലുകളും പ്രോത്സാഹിപ്പിക്കുന്ന കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC ) മുൻനിര പരിപാടിയായ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം-2020 (YIP-2020 )ൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച കൊട്ടിയൂർ ഐ ജെ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ രണ്ട് ടീമുകളും സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിച്ചു.

2004 ടീമുകൾ മത്സരിച്ചതിൽ നിന്നും 96 ടീമുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അസിസ്റ്റീവ് ടെക്നോളജിയിൽ മത്സരിച്ച സിയ ബെന്നി – അന്ന മരിയ ജിജി ടീമിന് മൂന്നാം സ്ഥാനവും കാലാവസ്ഥാവ്യതിയാനവും ദുരന്തനിവാരണവും എന്ന മേഖലയിൽ മത്സരിച്ച ജിനോമോൻ എം ജെ – അനൂപ് മാത്യു ടീമിന് എൺപത്തിയൊന്നാം സ്ഥാനവും ലഭിച്ചു. സ്കൂളിലെ സയൻസ് അധ്യാപികയായ ഷിൻസി തോമസ് ആണ് ഗൈഡ്.

കേരളത്തിലുടനീളമുള്ള വിവിധ സ്കൂളുകൾ, ഐ ടി ഐ, ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക്ക്, മെഡിക്കൽ, എൻജിനീയറിംഗ്, അക്കാദമിക് ഗവേഷണം നടത്തുന്നവരിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് YIP 2020ൽ പങ്കെടുത്തത്.

Related posts

കൊട്ടിയൂർ വൈശാഖമഹോത്സവം: ‘ദൈവത്തെകാണല്‍’ ചടങ്ങ് നടന്നു…

Aswathi Kottiyoor

കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ് അന്തർദേശീയ സൈക്ലിംഗ് താരം കെസിയ വർഗീസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

വനം കൊള്ള; കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox