21.9 C
Iritty, IN
November 22, 2024
  • Home
  • kannur
  • ക​ണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം തു​ട​ങ്ങി​യി​ല്ല
kannur

ക​ണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം തു​ട​ങ്ങി​യി​ല്ല

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ആ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് കേ​ര​ഫെ​ഡ് സം​ഭ​ര​ണം തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. പ്ര​തി​വ​ർ​ഷം മൂ​ന്നു ല​ക്ഷം ട​ണ്ണോ​ളം തേ​ങ്ങ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ സം​ഭ​ര​ണ​മി​ല്ലാ​ത്ത​ത് നാ​ളി​കേ​ര ക​ർ​ഷ​ക​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. നി​ല​വി​ൽ, കി​ലോ​യ്ക്ക് 28 രൂ​പ നി​ര​ക്കി​ലാ​ണ് ര​ണ്ടു ജി​ല്ല​ക​ളി​ലും പ​ച്ച​ത്തേ​ങ്ങ വ്യാ​പാ​രി​ക​ൾ എ​ടു​ക്കു​ന്ന​ത്.

ക​ണ്ണൂ​രി​ൽ കേ​ര​ഫെ​ഡി​ന്‍റെ കൊ​പ്ര സം​ഭ​ര​ണ​കേ​ന്ദ്ര​മാ​ണ് ആ​ല​ക്കോ​ട് കോ​ക്ക​ന​ട്ട് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി. എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ക്കാ​നു​ള്ള അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ മ​ല​നാ​ട് റ​ബ​ർ ആ​ൻ​ഡ് അ​ദ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യാ​ണ് കേ​ര​ഫെ​ഡ് മു​ഖേ​ന തേ​ങ്ങ സം​ഭ​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​രും സം​ഭ​ര​ണം തു​ട​ങ്ങി​യി​ല്ല.

കേ​ര​ഫെ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സൊ​സൈ​റ്റി​ക​ൾ തേ​ങ്ങ സം​ഭ​രി​ക്ക​ണ​മെ​ങ്കി​ൽ മു​ൻ​കൂ​റാ​യി പ​ണം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ ആ​വ​ശ്യം. കൂ​ടാ​തെ, സം​ഭ​രി​ക്കു​ന്ന പ​ച്ച​ത്തേ​ങ്ങ ദി​നം​പ്ര​തി വാ​ങ്ങു​വാ​നു​ള്ള സം​വി​ധാ​ന​വും കേ​ര​ഫെ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണം. വൈ​കു​ന്പോ​ൾ തൂ​ക്ക​ത്തി​ൽ വ്യ​തി​യാ​നം വ​രി​ക​യും ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്യും.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ര​ഫെ​ഡ് വ​ഴി​യും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നാ​ളി​കേ​ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, കേ​ര​ഗ്രാ​മം പ​ദ്ധ​തി​പ്ര​കാ​രം രൂ​പീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ൾ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യും തേ​ങ്ങ സം​ഭ​രി​ക്കാ​നാ​ണ് നീ​ക്കം.

Related posts

തട്ടുകട തുറക്കില്ല; വർക്ക് ഷോപ്പ് ആഴ്ചയിൽ 2 ദിവസം; വീട്ടിൽ നിയന്ത്രണം വേണം, കിറ്റ് അടുത്ത ആഴ്ചമുതൽ: മുഖ്യമന്ത്രി…………

*കണ്ണൂർ ജില്ലയില്‍ 912 പേര്‍ക്ക് കൂടി കൊവിഡ്; 889 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor

കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർബ​ന്ധ​മാ​ക്കി​യ​ത് അ​പ്രാ​യോ​ഗി​കം: വ്യാ​പാ​രി​ക​ൾ

Aswathi Kottiyoor
WordPress Image Lightbox