• Home
  • kannur
  • അയ്യൻകുന്ന് പഞ്ചായത്തിലെ വനിത ജീവനക്കാരിക്കും അംഗങ്ങൾക്കുമെതിരെ അപകീർത്തിപരമായ പരാമർശം; ഉപവാസ സമരവുമായി യുഡിഎഫ് വനിതാ അംഗങ്ങൾ
kannur

അയ്യൻകുന്ന് പഞ്ചായത്തിലെ വനിത ജീവനക്കാരിക്കും അംഗങ്ങൾക്കുമെതിരെ അപകീർത്തിപരമായ പരാമർശം; ഉപവാസ സമരവുമായി യുഡിഎഫ് വനിതാ അംഗങ്ങൾ

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വനിതാ ജീവനക്കാരിക്കും അംഗങ്ങൾക്കുമെതിരെ ഭരണ സമതിയിലെ ഒരു സിപിഎം അംഗം അപകീർത്തിപരവും അപമാനിച്ചും പരാതി നൽകിയതിനെതിരെ പഞ്ചായത്തിലെ യുഡിഎഫിന്റെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ വെള്ളിയാഴ്ച്ച അങ്ങാടിക്കടവ് ടൗണിൽ ഉപവാസ സമരം നടത്തും. വനിതകളോടുള്ള സമീപനത്തിൽ അംഗത്തിന്റെ നിലപാടിനൊപ്പമാണോ ഇടതുമുന്നണിയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നോലും മറ്റ് യു ഡി എഫ് അംഗങ്ങളും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിപിഎം അംഗത്തിന്റെ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും കരിക്കോട്ടക്കരി പോലീസിലും പരാതി നൽകിയിട്ടുണ്ട്. ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിരന്തരമായി വിവരാവകാശ പരാതി നല്കുന്ന സിപിഎം അംഗത്തിന്റെ നടപടി മൂലം വികസന – ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണ്. രാഷ്ട്രീയ സമർദ്ദങ്ങൾക്ക് വഴിപ്പെടാതെ ന്യയയുക്തമായി തൊഴിലെടുക്കുന്ന ജീവനക്കാരിയെ അപമാനിച്ച് അവരുടെ കുടുംബ ബന്ധങ്ങൾ പോലും തകർക്കുന്ന രീതിയിലുള്ള പരാതിയാണ് അംഗം വകുപ്പ് മേധാവിക്ക് നൽകിയിരിക്കുന്നത്. ഇദ്ദേഹത്തെ ചുമക്കേണ്ടി വരുന്നത് സിപി എമ്മിനും ഇടുമുന്നണിക്കും അപമാനമാണ്. ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി എൽഡിഎഫ് ആരംഭിച്ച സമരം മറുപടി പോലും അർഹിക്കാത്തതാണ്.
ഫലവ്യക്ഷതൈ വിതരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി തീരുമാനം എടുക്കും മുമ്പെ ആരോപണം ഉയർത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എൽഡിഎഫ് വ്യക്തമാക്കണം. കരാറുകരാന്റെ കൊള്ളയ്ക്ക് കൂട്ടു നില്ക്കാത്തതാണ് പൊതുമരാമത്ത് പ്രവ്യത്തിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നിൽ. കരാറുകാർക്ക് തുക ഉയർത്തി നൽകണമെന്ന് വാദിച്ചത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കണം. പഞ്ചായത്തിന്റെ തനത് വരുമാനം കൊള്ളയടിക്കാൻ പറ്റാതതിന്റെ ജാള്യതയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉപവാസ സമരം മഹിളാ കോൺഗ്രസ് ജില്ലാ ആധ്യക്ഷ രജനി രമാനന്ദ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സ്ഥിരം സമിതി അധ്യക്ഷൻമാരായ മിനി വശ്വനാഥൻ, ബീനറോജസ്, സിന്ധുബെന്നി, വൈസ് പ്രസിഡന്റ് ലിസിതോമസ്, അംഗങ്ങളായ ഐസക്ക് ജോസഫ്, സജി മച്ചിത്താനി, സെലീന ബിനോയി, എൽസമ്മ ജോസ്, സീമ സനോജ്, ഫിലോമിന മണി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
6

Related posts

കോവിഡ് തീവ്രവ്യാപനം: അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി…………

Aswathi Kottiyoor

അ​നു​മ​തി​യി​ല്ലാ​തെ ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാൽ നടപടി

Aswathi Kottiyoor

101 റേ​ഷ​ൻ ക​ട​ക​ൾ​ക്ക് സ്ഥി​രം ലൈ​സ​ൻ​സി​ക​ളെ നി​യ​മി​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox