25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ശ്രീലങ്ക ഈ വർഷം പാപ്പരാകാൻ സാധ്യതയെന്ന്‌ റിപ്പോർട്ട്‌
Uncategorized

ശ്രീലങ്ക ഈ വർഷം പാപ്പരാകാൻ സാധ്യതയെന്ന്‌ റിപ്പോർട്ട്‌

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക ഈ വർഷം പാപ്പരാകാൻ സാധ്യതയെന്ന്‌ റിപ്പോർട്ട്‌. രാജ്യത്ത്‌ പണപ്പെരുപ്പം റെക്കോഡ്‌ നിരക്കില്‍. ഭക്ഷ്യവില വൻതോതിൽ വർധിച്ചു.

രാജ്യത്തിന്റെ കരുതൽ സമ്പത്തെല്ലാം തീരാറായെന്നും ദ ​ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ്‌ ഉയർത്തിയ സാമ്പത്തികപ്രശ്‌നങ്ങളും മുഖ്യ വരുമാന സ്രോതസ്സായ ടൂറിസം നിലച്ചതുമാണ്‌ പ്രതിസന്ധിക്ക്‌ പ്രധാന കാരണം. എന്നാൽ, സർക്കാർ വരുത്തിയ അമിത ചെലവും അനുവദിച്ച നികുതി ഇളവുകളും കടം തിരിച്ചടവും വിദേശ കറൻസി നിക്ഷേപത്തിലെ വൻ താഴ്ചയുമാണ്‌ പ്രശ്‌നം കൂടുതൽ രൂക്ഷമാക്കി.വിദേശ ബോണ്ടുകളും ആഭ്യന്തര കടവും വീട്ടാനായി സർക്കാർ പണം അച്ചടിച്ചതാണ്‌ പണപ്പെരുപ്പം കൂട്ടാൻ ഇടയാക്കി.

മഹാമാരി കാലഘട്ടത്തിൽ രാജ്യത്ത്‌ അഞ്ചുലക്ഷം പേർ പുതുതായി ദരിദ്രരായെന്നാണ് ലോകബാങ്കിന്റെ കണക്ക്‌. നവംബറിൽ പണപ്പെരുപ്പം 11.1 ശതമാനമെന്ന സർവകാല റെക്കോഡിലെത്തി. പ്രസിഡന്റ്‌ ഗോതബായ രജപക്സക്ക് രാജ്യത്ത്‌ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു.
അരിയും പഞ്ചസാരയുമുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ പൂഴ്‌ത്തിവയ്ക്കുന്നില്ലെന്നും സർക്കാർ നിശ്ചയിച്ച നിരക്കിലാണ്‌ വിൽക്കുന്നതെന്നും ഉറപ്പക്കാൻ സൈന്യത്തിന്‌ അധികാരം നൽകി.

Related posts

വിനോദയാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർത്ഥികളുടെ പരാതി; ക്ലർക്കിനെ സസ്പെന്റ് ചെയ്തു

Aswathi Kottiyoor

കേരളവിഷൻ ബ്രോഡ്ബാന്റ് പുതിയഓഫീസ്

Aswathi Kottiyoor

മെഡിക്കൽ സമ്മേളനങ്ങളിൽ മദ്യം വേണ്ട: കേന്ദ്ര ഹെൽത്ത് സർവീസസ് മേധാവിയുടെ കത്ത്

Aswathi Kottiyoor
WordPress Image Lightbox