21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 15-18 വയസുകാരുടെ വാ​ക്‌​സി​നേ​ഷ​ൻ
Kerala

15-18 വയസുകാരുടെ വാ​ക്‌​സി​നേ​ഷ​ൻ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ 15 മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് കോ​വി​ഡ് വാ​ക്‌​സി​ൻ ല​ഭി​ക്കാ​നാ​യി www.cowin.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ സ്വ​യം ര​ജി​സ്റ്റ​ർ ചെ​യ്യാം. വാ​ക്‌​സി​ൻ ഇന്നു മു​ത​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ന​ൽ​കി തു​ട​ങ്ങും. കോ​വാ​ക്‌​സി​നാ​ണ് ന​ൽ​കു​ന്ന​ത്.

വാ​ക്‌​സി​നേ​ഷ​നാ​യി അ​വ​ര​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തി​ന​ടു​ത്ത സ​ർ​ക്കാ​ർ വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തേ​ണ്ട​താ​ണ്. ആ​ധാ​ർ കാ​ർ​ഡ് കൈ​വ​ശം ക​രു​തു​ക.കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി ആ​ധാ​ർ കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ സ്‌​കൂ​ൾ ഐ​ഡി ഉ​പ​യോ​ഗി​ക്കാം.

എ​ല്ലാ​വ​രും ര​ജി​സ്റ്റ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മാ​ത്രം വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ക. ഓ​ൺ​ലൈ​നാ​യും സ്‌​പോ​ട്ട് ര​ജി​സ്‌​ഷ്രേ​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും കു​ത്തി​വ​യ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​യു​ടെ കൂ​ടെ ര​ക്ഷാ​ക​ർ​ത്താ​വ് ഉ​ണ്ടാ​യി​രി​ക്ക​ണം.

ജ​നു​വ​രി മൂ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ന​ട​ത്തു​ന്നതി​നാ​ൽ ഈ ​സ​ന്ദ​ർ​ഭം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. കോ​വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച ശേ​ഷം കു​ട്ടി​ക​ൾ ഈ ​വി​വ​രം സ്‌​കൂ​ളി​ലെ നോ​ഡ​ൽ ടീ​ച്ച​റെ അ​റി​യി​ക്കേ​ണ്ട​താ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Related posts

സംരംഭകത്വ പരിശീലനം*

Aswathi Kottiyoor

യാത്രക്കാർ കുറവ്​; കേരളത്തിലേക്ക്​ 40 കിലോ ബാഗേജും കുറഞ്ഞ നിരക്കുമായി വിമാനങ്ങൾ

Aswathi Kottiyoor

ലക്ഷ്യം കാൽനൂറ്റാണ്ടിനപ്പുറമുള്ള നവകേരളം: മുഖ്യമന്ത്രി

WordPress Image Lightbox