23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ 44 പേർക്ക്‌ കൂടി ഒമിക്രോൺ; ഏഴ്‌ പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗബാധ .
Kerala

സംസ്ഥാനത്ത്‌ 44 പേർക്ക്‌ കൂടി ഒമിക്രോൺ; ഏഴ്‌ പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗബാധ .

കേരളത്തിൽ 44 പേർക്ക്‌ കൂടി ഒമിക്രോൺ കോവിഡ്‌ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 27 പേർക്കും സമ്പർക്കത്തിലൂടെ ഏഴ് പേര്‍ക്കുമാണ്‌ ഇന്ന്‌ രോഗം സ്ഥിരീകരിച്ചത്‌.

എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിൽ രണ്ട് വീതവും ആലപ്പുഴയിലും ഇടുക്കിയിലും ഒന്ന്‌ വീതവുമാണ്‌ പുതിയ രോഗികൾ. അതിവേഗം പടരുന്ന വകഭേദമായതിനാൽ അതീവ്ര ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

ഇതോടെ സംസ്ഥാനത്ത്‌ രോഗം ബാധിച്ചവരുടെ എണ്ണം 107 ആയി. ആകെ രോഗികളിൽ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയത്‌ 41 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയത്‌ 52 പേരുമാണ്‌. 14 പേർക്കാണ്‌ സമ്പര്‍ക്കത്തിലൂടെ രോഗം.

Related posts

രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്; കൂടുതല്‍ രോഗികള്‍ ഗുജറാത്തില്‍…………

Aswathi Kottiyoor

ഗ്രാ​മ​പ്പോ​ര് ക​ടു​പ്പി​ച്ച് ക​ർ​ണാ​ട​ക​യും മ​ഹാ​രാ​ഷ്ട്ര​യും

Aswathi Kottiyoor

ദ്രൗപതീ മുർമുവിന് അഭിവാദ്യങ്ങൾ നേർന്ന് കൊട്ടിയൂരിലെ ഗോത്ര ഗ്രാമത്തിലെ വിജയാഘോഷങ്ങൾ

Aswathi Kottiyoor
WordPress Image Lightbox