21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കണ്ണൂർ കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്‌ 25.74 കോടി രൂപയുടെ സാങ്കേതികാനുമതി
Kerala

കണ്ണൂർ കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്‌ 25.74 കോടി രൂപയുടെ സാങ്കേതികാനുമതി

കണ്ണൂർ കോർപ്പറേഷൻ ആസ്ഥാനമന്ദിരത്തിന്‌ 25.74 കോടി രൂപയുടെ സാങ്കേതികാനുമതി. കിഫ്‌ബിയാണ്‌ നിർമാണത്തിന്‌ തുകയനുവദിച്ചത്‌. ഇംപാക്ട്‌ കേരള ലിമിറ്റഡാണ്‌ നോഡൽ ഏജൻസി. കോർപ്പറേഷനിൽ ആദ്യം അധികാരത്തിലെത്തിയ എൽഡിഎഫ്‌ ഭരണസമിതിയാണ്‌ ആസ്ഥാന മന്ദിരത്തിന്‌ പദ്ധതി തയ്യാറാക്കിയത്‌. സാങ്കേതിക കാരണങ്ങളാൽ അനുമതി വൈകുകയായിരുന്നു.
കഴിഞ്ഞവർഷം ഡിസംബറിൽ കോർപ്പറേഷന്‌ പുതിയ ആസ്ഥാന നിർമാണത്തിന്‌ കിഫ്‌ബി അനുമതി നൽകി. 24.56 കോടിയാണ്‌ അനുവദിച്ചത്‌. എന്നാൽ ഭരണാനുമതി ലഭിച്ച തുക സാങ്കേതികാനുമതി ലഭിച്ച തുകയേക്കാൾ കുറവായതിനാൽ വീണ്ടും കിഫ്‌ബിയുടെ അനുമതി വേണ്ടിവന്നു. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച്‌ കാലതാമസമില്ലാതെ അനുമതി നേടിയെടുക്കാൻ കോർപ്പറേഷൻ അധികൃതർ ഇടപെടൽ നടത്തിയില്ല. അതോടെ നിർമാണം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ വൈകുകയായിരുന്നു.
പുതിയ ഭരണസമിതി വന്നശേഷം നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുപകരം പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണിയെന്ന ‘ലാഭ’ത്തിലായിരുന്നു കോർപ്പറേഷന്റെ കണ്ണ്‌. കണ്ണൂർ എംഎൽഎയും കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിൽ മന്ത്രിയുമായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ്‌ കിഫ്‌ബി 24.56 കോടി അനുവദിച്ചത്‌. എസ്‌റ്റിമേറ്റ്‌ പുതുക്കിയതോടെ ഒരുകോടിയോളം രൂപയുടെ വർധന വന്നു. ഇത്‌ കൃത്യസമയത്ത്‌ സമർപ്പിക്കുന്നതിലും ഗുരുതരമായ അലംഭാവമായിരുന്നു കോർപ്പറേഷന്റേത്‌.
ആസ്ഥാനമന്ദിരം നിർമാണം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന്‌ മേയർ അഡ്വ. ടി ഒ മോഹനൻ അറിയിച്ചു. ടെൻഡർ നടപടി ആരംഭിച്ചു. 17 നാണ്‌ അവസാന തീയതി. 20ന്‌ ടെൻഡർ തുറക്കുമെന്നും മേയർ കൗൺസിൽ യോഗത്തിൽ അറിയിച്ചു.

Related posts

വന്ദേഭാരത് എക്‌സ്‌പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി

Aswathi Kottiyoor

പത്തു ജില്ലകളിൽ ‘നിയുക്തി 2021’ തൊഴിൽ മേള

Aswathi Kottiyoor

ല​താ മ​ങ്കേ​ഷ്ക്ക​റിന് ആ​ദ​രം; ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടു​ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം

Aswathi Kottiyoor
WordPress Image Lightbox