23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഒമിക്രോൺ പെരുകുന്നു ; തുടരണം ജാഗ്രത ; സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിക്കുന്നു
Kerala

ഒമിക്രോൺ പെരുകുന്നു ; തുടരണം ജാഗ്രത ; സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിക്കുന്നു

രാജ്യത്ത്‌ ഒമിക്രോൺ കേസ്‌ 655 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൊവ്വ രാവിലെവരെയുള്ള കണക്കാണിത്‌. 24 മണിക്കൂറിൽ 77 പുതിയ കേസ്. കൂടുതൽ മഹാരാഷ്ട്രയില്‍–- 167. ഡൽഹിയിൽ 165 ആയി. 24 മണിക്കൂറിൽ 6358 കോവിഡ്‌ ബാധിതര്‍,മരണം 293.

ഒമിക്രോൺ പശ്ചാത്തലത്തിൽ പല സംസ്ഥാനവും നിയന്ത്രണം കടുപ്പിച്ചു. കർണാടക, യുപി, മധ്യപ്രദേശ്‌, അസം, ഹരിയാന, ഉത്തരാഖണ്ഡ്‌, ഡൽഹി, പുതുശേരി, ദാദ്ര–- നഗർഹവേലി എന്നിവിടങ്ങളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഗുജറാത്തിൽ നഗര മേഖലകളിലും രാത്രി കർഫ്യൂ നിലവിലുണ്ട്‌. കർണാടക പുതുവൽസര ആഘോഷങ്ങളും പാർടികളും വിലക്കി. പഞ്ചാബിൽ രണ്ടു ഡോസ്‌ വാക്‌സിൻ എടുക്കാത്തവർക്ക്‌ ജനുവരി 15 മുതൽ പൊതുവിടങ്ങളിൽ പ്രവേശനം വിലക്കി. അസമിൽ പുതുവൽസരത്തലേന്ന്‌ രാത്രി കർഫ്യൂ ഒഴിവാക്കി.

ഡൽഹിയിൽ ഭാഗിക അടച്ചിടല്‍
ഒമിക്രോൺ വ്യാപകമായതോടെ ഡൽഹിയിൽ ഭാഗിക അടച്ചുപൂട്ടലിനു തുല്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോളേജുകളും സ്‌കൂളുകളും അടച്ചിടും. മാളുകളും കടകളും തുറക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളിൽമാത്രം. പകൽ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തനസമയം. അവശ്യസേവനങ്ങൾക്ക്‌ ഒഴിച്ചുള്ള സ്വകാര്യസ്ഥാപനങ്ങളിൽ പകുതി ജീവനക്കാർ മതി.

വിവാഹ, സംസ്‌കാര ചടങ്ങുകൾക്ക്‌ പരമാവധി 20 പേർ. തിയറ്റര്‍, മൾട്ടിപ്ലക്‌സ്, ജിം പ്രവർത്തിക്കില്ല. ഡൽഹി മെട്രോയിൽ പകുതി യാത്രക്കാര്‍ മതി. രാഷ്ട്രീയ, സാമൂഹ്യ, മത സമ്മേളനങ്ങൾ അനുവദിക്കില്ല. ആരാധനാലയങ്ങൾ തുറക്കാമെങ്കിലും ആളുകൾക്ക്‌ പ്രവേശനമില്ല. രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ നിലവില്‍ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് രാത്രി 10നുശേഷം സിനിമ പാടില്ല
ഒമിക്രോൺ വ്യാപനസാധ്യത മുൻനിർത്തി സംസ്ഥാനത്ത്‌ തിയറ്ററുകളിൽ രാത്രി പത്തിനുശേഷം പ്രദർശനം നടത്തരുതെന്ന്‌ സർക്കാർ ഉത്തരവ്‌. 30 മുതൽ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം (രാത്രി 10 മുതൽ അഞ്ചുവരെ) ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ്‌ വിലക്ക്‌.

Related posts

14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബ്; സംസ്ഥാനതല ഫ്ളാഷ് മോബിൽ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി

Aswathi Kottiyoor

നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു.*

Aswathi Kottiyoor

വിവിധ ചികിത്സാസഹായ പദ്ധതികൾക്കായി 31.68 കോടി രൂപ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox