24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജവാൻ ഉൽപ്പാദനം കൂട്ടുന്നു ; ബിവറേജസ്‌ കോർപറേഷൻ ശുപാർശ സമർപ്പിച്ചു
Kerala

ജവാൻ ഉൽപ്പാദനം കൂട്ടുന്നു ; ബിവറേജസ്‌ കോർപറേഷൻ ശുപാർശ സമർപ്പിച്ചു

ജവാൻ റം ഉൽപ്പാദനം ദിവസം 8000(72,000 ലിറ്റർ) കെയ്‌സ്‌ എന്നത്‌ 20,000(1,80,000 ലിറ്റർ)കെയ്‌സായി ഉയർത്തും. ഇതിനുള്ള ശുപാർശ ബിവറേജസ്‌ കോർപറേഷൻ സർക്കാരിന്‌ സമർപ്പിച്ചു. സർക്കാർ അനുമതി ലഭിച്ചാലുടൻ കൂടുതൽ സ്‌പിരിറ്റ്‌ ശേഖരിക്കാനുള്ള ലൈസൻസിനും പുതിയ യൂണിറ്റ്‌ സ്ഥാപിക്കാനും നടപടി സ്വീകരിക്കും. പ്ലാസ്‌റ്റിക്‌ ബോട്ടിലിന്‌ പകരം ചില്ല്‌ കുപ്പിയിൽ നൽകാനും ആലോചനയുണ്ട്‌.

സർക്കാർ ഉടമസ്ഥതയിലുള്ള ഏക മദ്യഉൽപ്പാദന കേന്ദ്രമാണ്‌ തിരുവല്ല വളഞ്ഞവട്ടത്തുള്ള ട്രാവൻകൂർ ഷുഗേഴ്‌സ്‌ ആൻഡ്‌ കെമിക്കൽ ലിമിറ്റഡ്‌. ഇവിടെയാണ്‌ ‘ജവാൻ’ ഉൽപ്പാദിപ്പിക്കുന്നത്‌. ആവശ്യത്തിനനുസരിച്ച്‌ വിതരണം ചെയ്യാനാകാത്തതിനാലാണ്‌ ഉൽപ്പാദനം കൂട്ടുന്നത്‌. സർക്കാർ ഉടമസ്ഥതയിൽ പ്രത്യേക ബ്രാൻഡിൽ ബ്രാണ്ടി ഉൽപ്പാദിപ്പിക്കാനാകുമോയെന്നും ആലോചനയുണ്ട്‌. 2019ൽ ആരംഭിച്ച മലബാർ ഡിസ്‌റ്റലറീസ്‌ എന്ന കമ്പനി വഴി ഉൽപ്പാദിപ്പിക്കാനാണ്‌ ആലോചന.

Related posts

ക്ലാസ്‌ മുറിയിൽ ഫാൻ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതിയുടെ അനുമതി.

Aswathi Kottiyoor

സ്‌കൂളുകളിൽ ‘കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ’ സജ്ജീകരിച്ചു

Aswathi Kottiyoor

അഞ്ഞൂറ് ഊര്‍ജ്ജ സംരക്ഷണ ക്ലാസുകള്‍ക്ക് ആഗസ്തില്‍ തുടക്കം

Aswathi Kottiyoor
WordPress Image Lightbox