• Home
  • kannur
  • പാപിനിശേരി വേളാപുരത്ത് കാറും ബസും കൂട്ടിയിടിച്ച് മയ്യില്‍ കയരളം സ്വദേശി മരിച്ചു
kannur

പാപിനിശേരി വേളാപുരത്ത് കാറും ബസും കൂട്ടിയിടിച്ച് മയ്യില്‍ കയരളം സ്വദേശി മരിച്ചു

ദേശീയപാത പാപിനിശേരി വേളാപുരത്ത് കാറില്‍ ബസിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. കണ്ണൂര്‍ ദേശാഭിമാനിയിലെ പരസ്യവിഭാഗത്തില്‍ ജോലി ചെയ്യുന്ന പരേതനായ കെ.എം രാഘവന്‍ നമ്പ്യാരുടെയും എ.ടി യശോദയുടെയും മകന്‍ മയ്യില്‍ കയരളം സ്വദേശി കെ.ടി ജയചന്ദ്രന്‍(46)നാണ് മരിച്ചത്.

ഇന്നു രാവിലെയാണ് അപകടം നടന്നത്. അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ഉടന്‍ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ജ്യോതി. രണ്ട് മക്കള്‍.

Related posts

കണ്ണൂർ ജില്ലയില്‍ ഇന്ന് 750 പേര്‍ക്ക് കൂടി കോവിഡ്…

Aswathi Kottiyoor

വെള്ളിയാഴ്ച ആറ് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ

Aswathi Kottiyoor

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ; കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്.

Aswathi Kottiyoor
WordPress Image Lightbox