24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെഎസ്‌എഫ്‌ഇ ഗ്രാമങ്ങളിലേക്കും ; ചെറിയ വരുമാനക്കാർക്കും പദ്ധതികൾ
Kerala

കെഎസ്‌എഫ്‌ഇ ഗ്രാമങ്ങളിലേക്കും ; ചെറിയ വരുമാനക്കാർക്കും പദ്ധതികൾ

ഗ്രാമീണ മേഖലയിൽ മൈക്രോ ബ്രാഞ്ചുകൾ ആരംഭിച്ച്‌ കെഎസ്‌എഫ്‌ഇയെ കൂടുതൽ ശക്തമാക്കുമെന്ന്‌ ചെയർമാൻ കെ വരദരാജൻ പറഞ്ഞു. അഞ്ചുവർഷം കൊണ്ട്‌ 1000 ബ്രാഞ്ചുകളാക്കി ഒരു ലക്ഷം കോടിയുടെ വാർഷിക വിറ്റുവരവിലേക്ക്‌ കെഎസ്‌എഫ്‌ഇയെ ഉയർത്തും. നിലവിൽ 57,067 കോടി രൂപയാണ്‌ വിറ്റുവരവ്‌. കൊല്ലം പ്രസ്‌ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസ്‌ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ചെറിയ വരുമാനക്കാർക്കും പദ്ധതികൾ
ഒരു മാനേജരും രണ്ടോ മൂന്നോ ജീവനക്കാരുമായാണ്‌ മൈക്രോ ബ്രാഞ്ചുകൾ തുടങ്ങുക. തദ്ദേശസ്ഥാപന മേധാവികൾ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ സാധ്യതാ പഠനം നടത്തി ഇതു പരിഗണിക്കും. നിലവിൽ 638 ബ്രാഞ്ചുണ്ട്‌. ചെറിയവരുമാനക്കാർക്കുകൂടി ആശ്രയിക്കാനാകുംവിധം പദ്ധതികളുണ്ടാക്കും. ചെറുകിട വ്യവസായികൾ, വഴിയോരക്കച്ചവടക്കാർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ, അസംഘടിത തൊഴിലാളികൾ എന്നിവർക്ക്‌ ഉതകുന്ന പദ്ധതിയാണ്‌ ലക്ഷ്യമിടുന്നത്‌. വീടുകളിൽ സ്‌മാർട്ട്‌ കിച്ചൺ ഒരുക്കാൻ പ്രത്യേക വായ്‌പാ പദ്ധതിയും തുടങ്ങും. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക്‌ ഭവനവായ്‌പാ പദ്ധതിയും കൊണ്ടുവരും. അഞ്ചര മുതൽ ഏഴുശതമാനംവരെ പലിശയുള്ള സ്വർണപ്പണയ വായ്‌പ കൂടുതൽ ഫലപ്രദമാക്കും.

പ്രവാസിചിട്ടി കൂടുതൽ പേരിലേക്ക്‌
ജനകീയമായ പ്രവാസിചിട്ടിക്ക്‌ സമാനമായ ചിട്ടികൾ കൂടുതൽ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കും. രണ്ടരവർഷം കൊണ്ട്‌ 543 കോടി രൂപയാണ്‌ പ്രവാസിചിട്ടിവഴി സമാഹരിച്ചത്‌. വൻ സാധ്യത തുറന്നിടുന്ന ചിട്ടി ഇതര സംസ്ഥാനത്തുള്ളവർക്കും പ്രയോജനപ്പെടുത്താൻ സൗകര്യമൊരുക്കും. ഇതിന്‌ മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും.

സാമ്പത്തിക തട്ടിപ്പ്‌ നടത്തുന്നവരെ സർവീസിൽ തുരടാൻ അനുവദിക്കില്ല. കാസർകോട്‌ ബ്രാഞ്ചിലെ ജീവനക്കാരന്‌ കഴിഞ്ഞ ദിവസം പിരിച്ചുവിടൽ നോട്ടീസ്‌ നൽകി. കൊല്ലം ബ്രാഞ്ചിലെ തട്ടിപ്പിലും നടപടിയുണ്ടാകും. പണം തിരികെ അടച്ചതുകൊണ്ടുമാത്രം ക്രിമിനൽ കുറ്റത്തിൽനിന്ന്‌ മാപ്പാക്കാനാകില്ല–- ചെയർമാൻ പറഞ്ഞു.

Related posts

കെ​എ​സ്ആ​ർ​ടി​സി​യി​ല്‍ അ​ഞ്ചി​ന് ​മു​മ്പ്‌ ശ​ന്പ​ളം

Aswathi Kottiyoor

ആശ്വാസമായി വേനല്‍മഴ:ചൂടില്‍ നിന്നും ആശ്വാസം നല്‍കിക്കൊണ്ട് വേനല്‍മഴ പെയ്തിറങ്ങി

Aswathi Kottiyoor

ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടത്തിൽ ഉറപ്പാക്കും: കൃഷിമന്ത്രി

Aswathi Kottiyoor
WordPress Image Lightbox