24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • അവശ്യ സാധനങ്ങളില്ലാതെ ജില്ലയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ
kannur

അവശ്യ സാധനങ്ങളില്ലാതെ ജില്ലയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ

സപ്ലൈകോ ഔട്ട്‌ലെറ്റുകൾ കാലിയായിട്ട് മാസം രണ്ടായി. പ്രധാന വ്യാപാര കേന്ദ്രങ്ങളിലുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഗ്രാമങ്ങളിലടക്കം പ്രവർത്തിക്കുന്ന മാവേലിസ്റ്റോറുകളും നിത്യോപയോഗസാധനങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.

സബ്സിഡിയിനങ്ങളും സബ്സിഡിയേതര ഇനങ്ങളുമായുള്ള ഭക്ഷ്യോത്പന്നങ്ങൾ ഇവിടെ ഇല്ലാതായതോടെ വിറ്റുവരവും കുത്തനെ ഇടിഞ്ഞു. പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമായിരിക്കെ സപ്ലൈകോയും നോക്കികുത്തിയായതോടെ ജനങ്ങൾ ദുരിതത്തിലായി.

പൊതുവിപണിയെക്കാൾ ശരാശരി 50 ശതമാനത്തോളം വിലക്കുറവിലാണ് അവശ്യ ഉത്‌പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. 35-ഓളം ഭക്ഷ്യോത്‌പന്ന ഇനങ്ങളും പൊതുവിപണിയിലും കുറഞ്ഞ വിലയിൽ സപ്ലൈകോ നൽകിയിരുന്നു. വിവിധയിനം അരി, ചെറുപയർ, ഉഴുന്ന്, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, വൻപയറ്, മുളക് തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ ഇവിടെ പേരിനുപോലും എത്തുന്നില്ല. ജില്ലയിൽ 150-ഓളം സപ്ലൈകോ ഔട്ട്‌ലറ്റുകൾ സാധാരണക്കാർക്ക് ആശ്വാസമെന്നോണം നിലവിലുണ്ട്.

Related posts

വോ​ട്ട​ർ ഐ​ഡി-​ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ: ഇന്നും 25​നും വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ തു​റ​ക്കും

Aswathi Kottiyoor

കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി.എഡ് കോളേജ് ഷട്ടിൽ ടൂർണ്ണമെന്റ് നാളെ

Aswathi Kottiyoor

കൊലപാതകവും അക്രമങ്ങളും അപലപനീയം: സമാധാനത്തിനായി സഹകരിക്കണം

Aswathi Kottiyoor
WordPress Image Lightbox