23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സൗജന്യ യാത്ര 5.36 ലക്ഷം കുടുംബത്തിലെ വിദ്യാർഥികൾക്ക്‌
Kerala

സൗജന്യ യാത്ര 5.36 ലക്ഷം കുടുംബത്തിലെ വിദ്യാർഥികൾക്ക്‌

സൗജന്യ ബസ്‌ യാത്ര അനുവദിക്കുക എഎവൈ (മഞ്ഞ) റേഷൻകാർഡുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക്‌. 5.36 ലക്ഷം എഎവൈ കാർഡുടമകളുടെ വിദ്യാർഥികളായ കുട്ടികൾക്ക്‌ ആനുകൂല്യം ലഭിക്കും. മറ്റുള്ളവർക്കും യാത്രനിരക്കിൽ ഇളവുണ്ടാകും. ഇത്‌ എത്രയെന്നത്‌ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. ബസ്‌ ഉടമകളുമായി ചർച്ച ചെയ്‌തും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയുമാകും അന്തിമ തീരുമാനമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

യാത്രനിരക്ക് വർധനയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ്‌ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക്‌ യാത്ര പൂർണമായും സൗജന്യമാക്കണമെന്ന നിർദേശം ഉയർന്നത്‌. നിലവിൽ എല്ലാ വിദ്യാർഥികൾക്കും ഒരേ നിരക്കാണ്‌. പാവപ്പെട്ട വിദ്യാർഥികൾക്ക്‌ സൗജന്യയാത്ര അനുവദിച്ച്‌ മറ്റുള്ളവരുടെ നിരക്ക്‌ പുതുക്കണമെന്നാണ്‌ യോഗത്തിൽ അഭിപ്രായമുയർന്നത്‌. തുടർന്നാണ്‌ റേഷൻ കാർഡ്‌ മാനദണ്ഡമാക്കി ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക്‌ സൗജന്യയാത്ര അനുവദിക്കാൻ ആലോചന. വിദ്യാർഥികളുടെ മിനിമം യാത്രനിരക്ക്‌ അഞ്ച്‌ രൂപയാക്കണമെന്നാണ്‌ രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ. വിശദ ചർച്ചയ്‌ക്കുശേഷമായിരിക്കും തീരുമാനം. പൊതുയാത്രക്കാരുടെ മിനിമം യാത്രനിരക്ക്‌ എട്ടു രൂപയിൽനിന്ന്‌ പത്താക്കണമെന്നും ശുപാർശയുണ്ട്‌. മിനിമം ചാർജ്‌ 12 ആക്കണമെന്നാണ്‌ ബസുടമകളുടെ ആവശ്യം.

Related posts

പുതുച്ചേരിയിൽ മന്ത്രി സഭ വീണു……….

Aswathi Kottiyoor

സഹകരണ സമാശ്വാസ പദ്ധതിയിൽ 22.33 കോടി അനുവദിച്ചു

Aswathi Kottiyoor

ജീവിതശൈലി രോ​ഗനിര്‍ണയം സ്കൂളുകളില്‍: -മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox