27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓട്ടോ–-ടാക്‌സി പണിമുടക്ക്‌ വിജയിപ്പിക്കും
Kerala

ഓട്ടോ–-ടാക്‌സി പണിമുടക്ക്‌ വിജയിപ്പിക്കും

പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കുക, ഓട്ടോ, ടാക്‌സി ചാർജ്‌ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ 30ന്‌ നടത്തുന്ന ഓട്ടോ–-ടാക്‌സി പണിമുടക്ക്‌ വിജയിപ്പിക്കാൻ മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ശിൽപശാല തീരുമാനിച്ചു. സി കണ്ണൻ സ്മാരകമന്ദിരത്തിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനം ചെയ്‌തു. കെ ബഷീർ അധ്യക്ഷനായി. കെ ജയരാജൻ, വി കെ ബാബുരാജ്, ടി പി ശ്രീധരൻ, യു വി രാമചന്ദ്രൻ, എ ചന്ദ്രൻ, എം കെ സെബാസ്റ്റ്യൻ, ടി ആർ ശിവൻ എന്നിവർ സംസാരിച്ചു. പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോ ടാക്സി സംയുക്ത കൺവൻഷൻ തീരുമാനിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ 18 ഏരിയകളിലും തൊഴിലാളി യോഗം ചേരാനും 28ന് വിളംബര ജാഥ നടത്താനും തീരുമാനിച്ചു. കെ പി ഗുരുദാസൻ അധ്യക്ഷനായി. ടി പി ശ്രീധരൻ, എം സി ഹരിദാസൻ, വി കെ ബാബുരാജ്, കെ ജയരാജൻ, യു വി രാമചന്ദ്രൻ, എ വി പ്രകാശൻ, ആലിക്കുഞ്ഞി പന്നിയൂർ, കെ പി സത്താർ, എൻ പ്രസാദ്, എൻ രാജീവൻ, കെ ടി സതീഷ് മാണിക്കോത്ത്, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Related posts

വർക്കലയിൽ മൂന്നുവയസുകാരിക്ക് അമ്മുമ്മയുടെ ക്രൂര മർദനം

Aswathi Kottiyoor

പ്രായമുള്ളവരെയും കിടപ്പ് രോഗികളെയും കോവിഡിൽ നിന്നും സംരക്ഷിക്കുക പ്രധാനം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ പു​രോ​ഗ​തി ഓ​രോ മാ​സ​വും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Aswathi Kottiyoor
WordPress Image Lightbox