27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരള പൊലീസിന്‌ വീണ്ടും പുരസ്‌കാരം
Kerala

കേരള പൊലീസിന്‌ വീണ്ടും പുരസ്‌കാരം

തിരുവനന്തപുരം
കോവിഡ്‌ കാലത്തെ മികച്ച പ്രവർത്തനത്തിന്‌ കേരള പൊലീസിന്‌ കേന്ദ്ര സർക്കാരിന്റെ ദേശീയ ഇ ഗവേൺസ്‌ അവാർഡ്‌. സോഷ്യൽ മീഡിയ സെല്ലും സൈബർ ഡോമും നടത്തിയ പ്രവർത്തനങ്ങൾക്കാണ്‌ പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും ശിൽപ്പവുമടങ്ങിയ അവാർഡ്‌ ജനുവരി എട്ടിനും ഒമ്പതിനും ഹൈദരബാദിൽ സമ്മാനിക്കും. കഴിഞ്ഞവർഷവും പുരസ്‌കാരത്തിന്‌ അർഹമായിരുന്നു. ഈവർഷം അവാർഡ്‌ ലഭിച്ച പൊലീസ്‌ സേന കേരളത്തിലേതു മാത്രമാണ്‌. അടുത്തിടെ കേരള പൊലീസിനു ലഭിക്കുന്ന 17–-ാമത്തെ ദേശീയ പുരസ്‌കാരമാണ്‌ ഇത്‌.

അടച്ചുപൂട്ടൽ കാലത്ത്‌ സോഷ്യൽ മീഡിയ സെൽ വഴി നടപ്പാക്കിയ ബോധവൽക്കരണമാണ്‌ പുരസ്‌കാരത്തിന്‌ പ്രധാനമായും പരിഗണിച്ചത്‌. സൈബർ സുരക്ഷയിലെ മികച്ച ഇടപെടലിന്‌ സൈബർ ഡോമിന്‌ നേരത്തെ രണ്ട്‌ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. മൂന്നു തവണ സ്‌കാച്ച്‌ അവാർഡും കിട്ടി. ഇന്ത്യാ ടുഡേ, സെക്യൂരിറ്റി വാച്ച്‌ ഇന്ത്യ, അർബൻ മൊബിലിറ്റി, ഫിക്കി സ്‌മാർട്ട്‌ പൊലീസിങ് പുരസ്‌കാരങ്ങളും ലഭിച്ചു. ഡിജിറ്റൽ പൊലീസിങ്ങിലും സംസ്ഥാനം ഒന്നാമതാണ്‌. പൊലീസ്‌ ആസ്ഥാനം എഡിജിപി മനോജ്‌ എബ്രഹാമാണ്‌ സോഷ്യൽ മീഡിയ സെൽ, സൈബർ ഡോം എന്നിവയുടെ നോഡൽ ഓഫീസർ.

Related posts

കൊട്ടിയൂർ ചപ്പമലയിൽ വാറ്റുചാരായം പിടികൂടി ചപ്പമല സ്വദേശി റിമാൻ്റിൽ*

Aswathi Kottiyoor

വിവിധ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ്

Aswathi Kottiyoor

മെഡിക്കൽ കോളജുകളിൽ ഈ സാമ്പത്തിക വർഷം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox