24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇ​രി​ട്ടി​യി​ൽ മെ​ഗാ പാ​പ്പാ സം​ഗ​മം 18ന്
Iritty

ഇ​രി​ട്ടി​യി​ൽ മെ​ഗാ പാ​പ്പാ സം​ഗ​മം 18ന്

ഇ​രി​ട്ടി : കെ​സി​വൈ​എം എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഇ​രി​ട്ടി ടൗ​ണി​ൽ 18ന് ​മ​ല​ബാ​റി​ലെ ആ​ദ്യ മെ​ഗാ പാ​പ്പാ സം​ഗ​മം “ബോ​ൺ ന​ത്താ​ലെ -2021′ ന​ട​ക്കും.
നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ എ​ടൂ​ർ, പേ​രാ​വൂ​ർ, കു​ന്നോ​ത്ത് ഫൊ​റോ​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​ട്ടി ടൗ​ണി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ 200 ക്രി​സ്മ​സ് പാ​പ്പാ​മാ​ർ സം​ഗ​മി​ക്കു​ന്ന ക്രി​സ്മ​സ് സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര​യാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ​ആ​ക​ർ​ഷ​ണം.
വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും പാ​പ്പാ റാ​ലി​ക്ക് ഇ​രി​ട്ടി പ​ട്ട​ണ​ത്തി​ൽ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ലും ക്രി​സ്മ​സ് ക​ലാ​സ​ന്ധ്യ​യി​ലും സാ​മൂ​ഹി​ക- സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്കും.
“ബോ​ൺ ന​ത്താ​ലേ’ യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് കെ​സി​വൈ​എം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ക്രി​സ്മ​സ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​വി​ധ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന ക്രി​സ്മ​സ് ക​രോ​ൾ യാ​ത്ര​യാ​ണ് പ​രി​പാ​ടി​യു​ടെ അ​ടു​ത്ത ഘ​ട്ടം.
സം​ഗ​മ​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ഇ​രി​ട്ടി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു .
മെ​ഗാ​പാ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ൺ​വീ​ന​റാ​യി കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ ജോ​സ​ഫ് തൊ​ട്ടി​യി​ൽ, ര​ക്ഷാ​ധി​കാ​രി​യാ​യി ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് മെ​ൽ​വി​ൻ, എ​ടൂ​ർ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​ണി​റ്റ്, കു​ന്നോ​ത്ത് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡേ​ഴ്സ​ൺ, പേ​രാ​വൂ​ർ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഫെ​റോ​ന ഡ​യ​റ​ക്ടേ​ഴ്സ്, ആ​നി​മേ​റ്റേ​ഴ്സ്, അ​തി​രൂ​പ​ത, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

Related posts

ശ്രീകണ്ഠപുരം കോട്ടൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു

Aswathi Kottiyoor

ഇരിട്ടി സംഗീതസഭ കുടുംബ സംഗമം

Aswathi Kottiyoor

വള്ളിത്തോട്- മണത്തണ മലയോര ഹൈവേ വീതികൂട്ടി നവീകരിക്കും- മൂന്ന് പാലങ്ങളുടെ നിർമ്മാണ പ്രവ്യത്തിയും ഉടൻ ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox