21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • റോഡിന്റെ തൽസ്ഥിതി റിപ്പോർട്ട് മാസം തോറും ചിത്രം സഹിതം നൽകണം: മന്ത്രി.
Kerala

റോഡിന്റെ തൽസ്ഥിതി റിപ്പോർട്ട് മാസം തോറും ചിത്രം സഹിതം നൽകണം: മന്ത്രി.

ഓരോ മണ്ഡലത്തിലെയും പൊതുമരാമത്ത് പ്രവൃത്തികൾ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കാൻ കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും പിഡബ്ല്യുഡി എൻജിനീയർമാരെ ചുമതലക്കാരായി നിയോഗിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരും അസിസ്റ്റന്റ് എൻജിനീയർമാരും അവരുടെ കീഴിലെ റോഡുകളിൽ എല്ലാ മാസവും നേരിട്ട് സഞ്ചരിച്ചു തൽസ്ഥിതി റിപ്പോർട്ട് ചെയ്യണം.

ഫോട്ടോ, വിഡിയോ എന്നിവ ഉൾപ്പെടെയുള്ള റിപ്പോർട്ട് ഓൺലൈൻ വഴി നൽകുന്ന സംവിധാനം ജനുവരി മുതൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് 500 കിലോമീറ്റർ റോഡും എഇമാർക്ക് 150 കിലോമീറ്ററുമാണ് പരിശോധിക്കാനുള്ളത്. ഓരോ റോഡിന്റെയും തൽസ്ഥിതി അതത് മാസങ്ങളിൽ രേഖപ്പെടുത്തുന്നതോടെ റോഡുകൾ പരിപാലിക്കപ്പെടാതെ കിടക്കുന്നുവെന്ന ജനങ്ങളുടെ പരാതി മാറുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട അബാൻ ജംക്‌ഷനിൽ പുതിയതായി നിർമിക്കുന്ന മേൽപ്പാലത്തിന്റെ പ്രവൃത്തിഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

Related posts

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: ഗേറ്റ് കോംപ്ലക്സ് തുറന്നു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

കോ​വി​ഷീ​ൽ​ഡ്: ഇ​ട​വേ​ള കു​റ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ൽ സം​സ്ഥാ​നം അ​നു​കൂ​ല​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox