24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ന് ലോക മനുഷ്യാവകാശദിനം ; മുഖം നഷ്ടപ്പെട്ട്‌ കേന്ദ്രം .
Kerala

ഇന്ന് ലോക മനുഷ്യാവകാശദിനം ; മുഖം നഷ്ടപ്പെട്ട്‌ കേന്ദ്രം .

വെള്ളിയാഴ്ച മനുഷ്യാവകാശ ദിനം ആചരിക്കുമ്പോൾ ലോകത്തിനു മുന്നിൽ മുഖം നഷ്ടപ്പെട്ട്‌ ഇന്ത്യ. ഭീമ കൊറേഗാവ്‌ കേസിന്റെ പേരിൽ മോദിസർക്കാരിനോട്‌ വിയോജിക്കുന്നവരെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിയാണ്‌ മുഖ്യകാരണം. തടവിലാക്കപ്പെട്ട പ്രധാനികളിൽ ഒരാളും ജസ്യൂട്ട്‌ വൈദികനുമായ സ്‌റ്റാൻ സ്വാമി(83) ജൂലൈയിൽ കസ്‌റ്റഡിയിൽ മരിച്ചു.

കോവിഡ്‌ബാധ രൂക്ഷമായ സമയത്ത്‌ വയോധികനായ പുരോഹിതനെ റാഞ്ചിയിൽനിന്ന്‌ അറസ്‌റ്റുചെയ്‌ത്‌ മഹാരാഷ്ട്ര നവിമുംബൈ തലോജ ജയിലിലടച്ചു. പാർക്കിൻസൻസ്‌ ബാധിതനായിരുന്ന അദ്ദേഹത്തിന്‌ വെള്ളം കുടിക്കാൻ അനുയോജ്യമായ പാത്രത്തിനായിവരെ കോടതി കയറേണ്ടിവന്നു. കോവിഡ്‌ പിടിപെട്ടപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സാനുമതിക്കായി നിയമയുദ്ധം നടത്തേണ്ടിവന്നു. നില വഷളായിട്ടും ജാമ്യം നൽകിയില്ല. ഒടുവിൽ ബോംബൈ ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കാനിരിക്കെ അന്തരിച്ചു. രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ ഒന്നടങ്കം കേന്ദ്രസർക്കാരിനെ വിമർശിച്ച സംഭവമായിരുന്നു അത്‌.

കവി വരവര റാവു, മലയാളി റോണ വിൽസൻ, മനുഷ്യാവകാശ പ്രവർത്തകരായ ഡോ. ആനന്ദ്‌ തെൽതുംബ്‌ഡെ, സുധീർ ധാവ്‌ലെ, സാമൂഹ്യപ്രവർത്തകരായ മഹേഷ്‌ റാവത്ത്‌, ഗൗതം നവ്‌ലഖ, വെർണൻ ഗൊൺസാലസ്‌, അഭിഭാഷകരായ സുരേന്ദ്ര ഗാഡ്‌ലിങ്‌, അരുൺ ഫെരേര, പ്രൊഫ. ഹാനി ബാബു, പ്രൊഫ. ഷോമ സെൻ, കലാകാരന്മാരായ സാഗർ ഗോർഖെ, ജ്യോതി ജഗ്‌തപ്, ‌ രമേശ്‌ ഗെയ്‌ചൂർ എന്നിവർ വിചാരണപോലും നടക്കാതെ ജയിലിലാണ്‌. സുധ ഭരദ്വാജിന്‌ കഴിഞ്ഞ ദിവസം ബോംബൈ ഹൈക്കോടതി ജാമ്യം നൽകി. ഇതിനെതിരെ എൻഐഎ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി.

Related posts

തൊഴിലും സംരംഭങ്ങളും ഒരുക്കി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

സിനിമാ സംഘടനകൾ അതിജീവിതയ് ക്കൊപ്പം നിൽക്കണം: കെ കെ ശൈലജ

Aswathi Kottiyoor

അതിഥി അധ്യാപക നിയമനം

Aswathi Kottiyoor
WordPress Image Lightbox