26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • റെയിൽവേ അവഗണന ; 56 പദ്ധതിയിൽ കേരളത്തിന്‌ ഒന്നുമാത്രം
Kerala

റെയിൽവേ അവഗണന ; 56 പദ്ധതിയിൽ കേരളത്തിന്‌ ഒന്നുമാത്രം

അടിയന്തരനിർമാണം നടത്തുന്ന റെയിൽവേ പദ്ധതികളിലും കേരളത്തിന്‌ അവഗണന. ഈ സാമ്പത്തികവർഷം 56 പദ്ധതിയാണ്‌ അതിവേഗം നടപ്പാക്കാൻ റെയിൽവേ നിർദേശിച്ചിട്ടുള്ളത്‌. ഇതിൽ കേരളത്തിൽനിന്ന്‌ ഉൾപ്പെട്ടത്‌ യുപിഎ കാലത്ത്‌ പദ്ധതി കൊടുത്ത അമ്പലപ്പുഴ–-ഹരിപ്പാട്‌ പാത ഇരട്ടിപ്പിക്കൽ മാത്രം.

പുതിയ ലൈനുകൾ, സ്‌റ്റേഷനുകളുടെ വികസനം, പാത ഇരട്ടിപ്പിക്കൽ, ബോഗികൾ മാറ്റൽ, പുതിയ ട്രെയിൻ, കോച്ച്‌ ഫാക്ടറി തുടങ്ങി സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്ന പദ്ധതിയൊന്നുമില്ല. ലാഭകരമാകില്ലെന്ന്‌ റിപ്പോർട്ട്‌ നൽകിയ പദ്ധതികൾ അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കുമ്പോഴാണ്‌ കേരളത്തോടുള്ള ഈ സമീപനം.
നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാൻ പോകുന്ന യുപിയിലും ഗുജറാത്തിലുമാണ്‌ കൂടുതൽ പദ്ധതികൾ. 10 പുതിയ ലൈൻ, 21 പാത ഇരട്ടിപ്പിക്കൽ, പത്തിലധികം വൈദ്യുതീകരണം, പാലങ്ങൾ, സ്‌റ്റേഷൻ നവീകരണം തുടങ്ങിയവയാണ്‌ അടിയന്തര പ്രാധാന്യത്തോടെ തീർക്കുന്നത്‌. അയോധ്യ, വാരാണസി, ഗുവാഹത്തി, അഹമ്മദാബാദ്‌, പാലൻപുർ, കണ്ട്‌ല, റായ്‌പുർ തുടങ്ങി കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നവയ്‌ക്കാണ്‌ കൂടുതൽ തുക. 1.07 ലക്ഷം കോടി രൂപ മൂലധന ചെലവും 2.14 ലക്ഷം കോടി പദ്ധതി ചെലവും ഇതിനായി റെയിൽ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌.
ജനശതാബ്ദിക്ക്‌ പഴഞ്ചൻ ബോഗികൾ
കേരളത്തിന്‌ ഒരു ശതാബ്ദി ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർത്തുന്നതാണ്‌. പല സംസ്ഥാനത്തിലായി 35 ശതാബ്ദി ഓടുന്നു. കോഴിക്കോട്‌ –- തിരുവനന്തപുരം ജനശതാബ്ദിയുടെ കൊച്ചുകൾ അറുപഴഞ്ചനാണ്‌. പാസഞ്ചേഴ്‌സ്‌ അസോസിയേഷനുകൾ നിരന്തരം പരാതി ഉയർത്തുന്നതുമാണ്‌. 650 രൂപ ടിക്കറ്റ്‌ നിരക്കുള്ള എസി ചെയർ കാറിൽപ്പോലും സ്ഥിതി ദയനീയം. ഹാൻഡ്‌ റെസ്‌റ്റുകൾ പലതുമില്ല. വെള്ളം വയ്‌ക്കാനും ആഹാരംവച്ച്‌ കഴിക്കാനുമുള്ള സ്‌റ്റാൻഡുകൾ തകർന്നനിലയിലാണ്‌. പൈപ്പ്‌ പൊട്ടിയൊലിക്കാത്ത ടോയ്‌ലെറ്റുകൾ വിരളമാണ്‌. കൊച്ചുവേളി സ്‌റ്റേഷൻ വികസനം പ്രഖ്യാപിച്ചിട്ട്‌ വർഷങ്ങളായിട്ടും നടപ്പായില്ല.

Related posts

ജനവാസം കൂടുതൽ വയനാട്ടിൽ, വീടുകൾ പീച്ചി – വാഴാ‍നിയിൽ

Aswathi Kottiyoor

പാദമുദ്രകൾ തേടി വിദ്യാർഥികളെത്തും ; പ്രാദേശിക ചരിത്രവും ശേഷിപ്പുകളും സമാഹരിക്കാൻ സമഗ്രശിക്ഷാ കേരളം പദ്ധതി

Aswathi Kottiyoor

വിഷരഹിത വിഷുവിന്‌ 1000 പച്ചക്കറിവിപണി: കോടിയേരി ബാലകൃഷ്‌ണൻ

Aswathi Kottiyoor
WordPress Image Lightbox