23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ജനവാസം കൂടുതൽ വയനാട്ടിൽ, വീടുകൾ പീച്ചി – വാഴാ‍നിയിൽ
Kerala

ജനവാസം കൂടുതൽ വയനാട്ടിൽ, വീടുകൾ പീച്ചി – വാഴാ‍നിയിൽ

സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പരിസ്ഥിതിലോല മേഖലയിലെ ജനവാസ കേന്ദ്രങ്ങളെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് പ്രകാരം കൂടുതൽ ആൾത്താമസമുള്ളത് വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമാണ്: വീടുകളും കെട്ടിടങ്ങളും മറ്റുമായി 13,577 എണ്ണം. തൊട്ടടുത്ത് പെരിയാർ കടുവ സങ്കേതം: 5,570.

പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന വീടുകൾ കൂടുതലും പീച്ചി –വാഴാനി വന്യജീവി സങ്കേതത്തിൽ: 3,877.

∙ വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ: കോഴിക്കോട് പെരുവണ്ണാമൂഴി‍ മലബാർ വന്യജീവി സങ്കേതം: 12

∙ മതസ്ഥാപനങ്ങൾ: ഇടുക്കി വന്യജീവി സങ്കേതത്തിൽ: 35.

∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ഇടുക്കി: 48.

വീടുകളെ‍ക്കുറിച്ചും വാണിജ്യ സ്ഥാപനങ്ങ‍ളെക്കുറിച്ചും വ്യക്തതയില്ലാത്തതിനാൽ ഇവയെ പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത‍വയെ മറ്റു വിഭാഗത്തിലും ഉൾപ്പെടുത്തി.

പരിസ്ഥിതി ലോല മേഖല: വിട്ടു പോയ വിവരങ്ങൾ 23ന് അകം അറിയിക്കണം

തിരുവനന്തപുരം∙ ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പരിസ്ഥിതി ലോല മേഖല പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരം. www.kerala.gov.in ലെ ഡോക്യുമെന്റ് വിഭാഗത്തിൽ ഇക്കോ സെൻസിറ്റീവ് സോൺ എന്ന ലിങ്കിൽ പ്രാഥമിക റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം ലഭ്യമാണ്. റിപ്പോർട്ടും ഭൂപടവും വിവരങ്ങൾ അറിയിക്കാനുള്ള ഫോമും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു പൂരിപ്പിച്ച് ഈ മാസം 23 ന് അകം ഇ മെയിലിലോ തപാലിലോ അയയ്ക്കണം. ഇമെയിൽ: eszexpertcommittee@gmail.com

തപാൽ വിലാസം: ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അ‍നെക്‌സ് II ബിൽഡിങ്, തിരുവനന്തപുരം – 695001

അതേസമയം, ജനങ്ങൾക്ക് സംശയനിവാരണത്തിനായി ബന്ധപ്പെടാൻ സർക്കാർ ഫോൺ നമ്പർ സജ്ജമാക്കാത്തതിന്റെ പേരിലും വിമർശനം ഉയർന്നിട്ടുണ്ട്.

കെഎസ്‍ആർഇസി റിപ്പോർട്ട് പ്രകാരം വന്യജീവി സങ്കേതങ്ങളും ചുറ്റുമുള്ള ആകെ ജനവാസമേഖലകളും

∙ വയനാട് വന്യജീവി സങ്കേതം: 13,577 എണ്ണം

∙ പെരിയാർ കടുവ സങ്കേതം: 5570

∙ പീച്ചി–വാഴാനി വന്യജീവി സങ്കേതം: 4588

∙ ഇടുക്കി വന്യജീവി സങ്കേതം: 3944

∙ നെയ്യാർ–പേപ്പാറ വന്യജീവി സങ്കേതം: 3146

∙ മലബാർ വന്യജീവി സങ്കേതം: 2845

∙ മംഗളവനം പക്ഷി സങ്കേതം : 2444

∙ ആറളം വന്യജീവി സങ്കേതം: 2174

∙ ചിമ്മിനി വന്യജീവി സങ്കേതം: 1388

∙ ആനമുടി ചോല ദേശീയോദ്യാനം: 1292

∙ കൊട്ടിയൂർ വന്യജീവി സങ്കേതം: 1139

∙ ചെന്തുരുണി വന്യജീവി സങ്കേതം: 1098

∙ മതികെട്ടാൻ ചോല ദേശീയോദ്യാനം: 990

∙ ഇരവികുളം ദേശീയോദ്യാനം: 769

∙ തട്ടേക്കാട് പക്ഷിസങ്കേതം: 771

∙ ചിന്നാർ വന്യജീവി സങ്കേതം: 623

∙ സൈലന്റ് വാലി ദേശീയോദ്യാനം: 613

∙ കുറിഞ്ഞിമല വന്യജീവി സങ്കേതം: 597

∙ കരിമ്പുഴ വന്യജീവി സങ്കേതം: 597

∙ ചൂലന്നൂർ മയിൽ സങ്കേതം: 593

∙ പറമ്പിക്കുളം വന്യജീവി സങ്കേതം: 509

∙ പാമ്പാടുംചോല ദേശീയോദ്യാനം: 63

Related posts

കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവർച്ച : വീരാജ്‌പേട്ടയിൽ 8 മലയാളികൾ അറസ്റ്റിൽ

Aswathi Kottiyoor

കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് 15-ാം വാർഷികഘോഷം

Aswathi Kottiyoor

15-18 പ്രായക്കാർക്ക് കോവിഡ് വാ​ക്സി​നേ​ഷ​ൻ നാളെ മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox