30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നറുക്ക്‌ വീണാൽ വർഷം മുഴുവൻ മെട്രോയാത്ര സൗജന്യം
Kerala

നറുക്ക്‌ വീണാൽ വർഷം മുഴുവൻ മെട്രോയാത്ര സൗജന്യം

ക്രിസ്തുമസ്, പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 24, 25, 31, ജനുവരി 1 തീയതികളിൽ കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നവരെ ഉൾപ്പെടുത്തി നറുക്കെടുപ്പ്‌. ഒന്നാം സമ്മാനം നേടുന്നയാൾക്ക്‌ ഒരു വർഷത്തേക്ക് മെട്രോയിൽ സൗജന്യമായി യാത്രചെയ്യാം. രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് ആറു മാസവും മൂന്നാം സമ്മാനം ലഭിക്കുന്നയാളിന് മൂന്നുമാസവും സൗജന്യമായി യാത്രചെയ്യാം.

നിശ്‌ചിത ദിവസങ്ങളിൽ യാത്രചെയ്യുന്നവർ നറുക്കെടുപ്പിൽ പങ്കെടുക്കാനായി ക്വൂആർകോഡ് ടിക്കറ്റ് സ്റ്റേഷനുകളിലെ ലക്കി ഡ്രോ ബോക്‌സിൽ നിക്ഷേപിക്കണം.

മെട്രോ സ്റ്റേഷനുകൾക്ക് ഇനി സിഗ്നേച്ചർ മ്യൂസിക്
മെട്രോ ട്രയിനുകളിലും സ്‌റ്റേഷനുകളിലും വ്യത്യസ്തമായ സിഗ്നേച്ചർ മ്യൂസിക് ഒരുക്കുന്നു. ഓരോസ്റ്റഷനിലും ട്രയിൻ എത്തുമ്പോൾ നൽകുന്ന അറിയിപ്പിനൊപ്പം മ്യൂസിക് കേൾക്കാം. സ്‌റ്റേഷൻ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ചരിത്രവും പ്രത്യേകതയും അടിസ്ഥാനമാക്കിയാകും സിഗ്നേച്ചർ മ്യൂസിക്. ശനിയാഴ്‌ച പരീക്ഷണാടിസ്ഥാനത്തിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ നടപ്പാക്കും. ഇതുസംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും യാത്രക്കാർക്ക് അറിയിക്കാം. ഫോൺ: 9188957522.

Related posts

പടിയൂരിലെ കിൻഫ്ര വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ തിങ്കളാഴ്ച്ച മുതൽ തുടങ്ങും

Aswathi Kottiyoor

വാർഷിക പദ്ധതിക്ക്‌ അംഗീകാരം ; പ്രതിസന്ധിയിലും വളർച്ച ലക്ഷ്യം

Aswathi Kottiyoor

ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ടാവ് പോലീസ് പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox