24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • വാഹനപരിശോധനയ്ക്കിടെ മലമാനിൻ്റേ കൊമ്പുകൾ പിടികൂടി.
kannur

വാഹനപരിശോധനയ്ക്കിടെ മലമാനിൻ്റേ കൊമ്പുകൾ പിടികൂടി.

കണ്ണൂർക്രൈംലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിൽ നിന്നും കണ്ണൂർ ഫ്ളയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും തലശ്ശേരി ഗുഡ് ഷെഡ് റോഡിൽ വാഹനപരിശോധനയ്ക്കിടെ 2 മലമാനിൻ്റേ കൊമ്പുകളും കൊമ്പുകൾ കടത്തിക്കൊണ്ടുവന്ന വാഹനവും നാലു പ്രതികളെയും പിടികൂടി.
കോട്ടയം കാർക്ക് 50 ലക്ഷം രൂപക്ക് രണ്ടു മാൻ കൊമ്പുകളും കൂടി കച്ചവടം ഉറപ്പിച്ചതിനുശേഷം വിൽപ്പനക്കായി കൊണ്ടു വരുന്നതിനിടയിലാണ് പിടിയിലായത്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്നു വർഷം വരെ തടവു ലഭിക്കാവുന്ന കൃത്യത്തിൽ ആണ് ഇവർ ഏർപ്പെട്ടത്

പാലയാട് കാറാടിയിൽ നിരൺ. കണ്ണാടിപ്പറമ്പ് കിഴക്കേവീട്ടിൽ ഗോവിന്ദരാജ് . ഏഴാറ്റുമുഖം ടവനിയാട്ടിൽ ലൈജു. മേലൂർ യൂണിവേഴ്സിറ്റിക്ക് സമീപം ശ്രീശൈലത്തിൽ നീരജ് എന്നിവരാണ് പിടിയിലായത്.
പ്രതികളെ പിടികൂടുന്നതിന് കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി ജയപ്രകാശൻ ന് പുറമേ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ K ചന്ദ്രൻ, ഷൈജു പി, സുനിൽകുമാർ ചെന്നപൊയിൽ,

ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ പ്രദീപൻ സി, പ്രമോദ്കുമാർ ടി, ലിയാണ്ടർ എഡ്വേർഡ്, ജിതിൻ, സുബിൻ ബി പി

സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി പ്രജീഷ് എന്നിവരുമുണ്ടായിരുന്നു

Related posts

വാഹനജാഥകൾ ഇന്ന്‌ പര്യടനം തുടങ്ങും

Aswathi Kottiyoor

ജില്ലയില്‍ 967 പേര്‍ക്ക് കൂടി കൊവിഡ് ; 946 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം ര​ണ്ടു ദി​വ​സം അ​ട​ച്ചി​ടും

Aswathi Kottiyoor
WordPress Image Lightbox