24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇ​രി​ട്ടി​ കു​ന്നിടിച്ചിൽ ഒഴിവാക്കാൻ നടപടിയില്ല
Iritty

ഇ​രി​ട്ടി​ കു​ന്നിടിച്ചിൽ ഒഴിവാക്കാൻ നടപടിയില്ല

ഇ​രി​ട്ടി: ത​ല​ശേ​രി – വ​ള​വു​പാ​റ -ബം​ഗ​ളൂ​രു, മൈ​സൂ​രു അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ ഇ​രി​ട്ടി കു​ന്ന് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ള്ള ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. ക​രാ​റു​കാ​ര്‍ പ്ര​വൃ​ത്തി അ​വ​സാ​നി​പ്പി​ച്ചു. ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് 250 മീ​റ്റ​റി​ല്‍ അ​ധി​ക ഉ​യ​ര​വും 300 മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള​തു​മാ​യ കു​ന്നി​ടി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള​ള സ്ഥി​രം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ത്തി​ന് പി​ന്നി​ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഒ​രു വ​ശ​ത്ത് ഇ​രി​ട്ടി പു​ഴ​യും മ​റു​വ​ശ​ത്ത് ചെ​ങ്കു​ത്താ​യ കു​ന്നു​മാ​ണ്. ത​ട്ടു​ത​ട്ടാ​യി തി​രി​ച്ച് കു​ന്നി​ടി​ച്ചാ​ല്‍ അ​പ​ക​ടം ഉ​ണ്ടാ​കി​ല്ല​ന്ന് പ​റ​ഞ്ഞാ​ണ് അ​ധി​കൃ​ത​ര്‍ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി അ​ഞ്ഞൂ​റ് മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ കു​ന്നി​ടി​ച്ച​ത്.

എ​ന്നാ​ല്‍ കു​ന്നി​ടി​ച്ച​തി​ന് ശേ​ഷ​വും കാ​ല​വ​ര്‍​ഷ​ത്തി​ല്‍ അ​പ​ക​ട​ക​ര​മാം​വി​ധം കു​ന്ന് റോ​ഡി​ലേ​ക്ക് പ​തി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്ന സം​ഭ​വം വ​രെ ഉ​ണ്ടാ​യി. മാ​ട​ത്തി​ൽ പ​ള്ളി​ക്ക് സ​മീ​പം ഇ​ത്ത​ര​ത്തി​ൽ കു​ന്നി​ടി​ഞ്ഞ് ഒ​രു അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ക്കു​ക​യും മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ലോ​ക ബാ​ങ്ക് സം​ഘ​വും ദു​ര​ന്തം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​യ​ർ പാ​ർ​ശ്വ ഭി​ത്തി സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ആ​രും കേ​ട്ട​ഭാ​വം ന​ടി​ച്ചി​ല്ല.

കു​ന്നി​ടി​ച്ചി​റ​ക്കു​മ്പോ​ള്‍​ത​ന്നെ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ആ​ശ​ങ്ക പ​ങ്കു​വ​ച്ചെ​ങ്കി​ലും ക​ള​റോ​ഡ് -ത​ല​ശേ​രി ഭാ​ഗ​ത്ത് ഇ​ത്ത​രം കു​ന്നു​ക​ള്‍​ക്ക് ഉ​ണ്ടാ​ക്കി​യ സം​ര​ക്ഷ​ണം ഇ​വി​ടെ​യും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ക​രാ​റു​കാ​ര്‍ പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ താ​ലു​ക്ക് വി​ക​സ​ന സ​മ​തി​യോ​ഗ​ത്തി​ല്‍ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി ബ​ല​മു​ള്ള ഇ​രു​മ്പ് വ​ല​ക​ള്‍ കു​ന്നി​ന്‍റെ പ്ര​ത​ല​ത്തി​ല്‍ ഉ​റ​പ്പി​ച്ച് കു​ന്നി​ടി​ച്ചി​ല്‍ ഒ​ഴി​വാ​ക്കു​ന്ന രീ​തീ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യാ​തെ അ​ധി​കൃ​ത​ര്‍ ഒ​ഴി​ഞ്ഞ് മാ​റി.

ക​ള​റോ​ഡ് -വ​ള​വു​പാ​റ റോ​ഡ് ക​രാ​റു​കാ​ര്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ കൂ​ട്ടു​പു​ഴ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​കൂ​ടി തീ​ര്‍​ത്ത് സ്ഥ​ലം വി​ട്ടേ​ക്കും. എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്ക് ഇ​വി​ടെ എ​ന്ത് പ്ര​വൃ​ത്തി ചെ​യ്യ​ണ​മെ​ന്ന വ്യ​ക്ത​മാ​യ നി​ര്‍​ദേ​ശം വ​ന്നി​ട്ടി​ല്ല​ന്നാ​ണ് ക​രാ​റു​കാ​രു​ടെ വാ​ദം. ഇ​വി​ടെ കു​ന്നി​ടി​യാ​ന്‍ തു​ട​ങ്ങി​യാ​ല്‍ വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും ഉ​ള്‍​പെ​ടെ റോ​ഡ് ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന ത​ര​ത്തി​ല്‍ താ​ഴേ​ക്ക് പ​തി​ക്കാം.

അ​യ്യ​ന്‍​കു​ന്ന്, ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഇ​രി​ട്ടി ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ഏ​ക റോ​ഡ് ആ​യ​തി​നാ​ലും ബ​സു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് രാ​പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്ന് ടൂ​റി​സ്റ്റ് ബ​സു​ക​ളും ച​ര​ക്ക് ലോ​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യും മ​ല​ബാ​റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. റോ​ഡി​ലെ വാ​ഹ​ന – കാ​ല്‍​ന​ട യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്‌​ന​ത്തി​ന് പു​റ​മെ ഇ​രി​ട്ടി കു​ന്നി​ലെ വീ​ടു​ക​ളും ഇ​ല്ലാ​താ​കും. കെ​എ​സ്ടി​പി അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

Related posts

എടത്തൊട്ടി ഡി പോള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ റാഗിംങ്ങ് ആന്റ് വുമന്‍ ഹറാസ് മെന്റ് ആന്റി ഡ്രഗ്സ് ഉദ്ഘാടനം ഇരിട്ടി ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാം നിര്‍വ്വഹിച്ചു…………

Aswathi Kottiyoor

ഇരിട്ടി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

Aswathi Kottiyoor

ബാലാവകാശ വാരാചരണം

Aswathi Kottiyoor
WordPress Image Lightbox