കാക്കയങ്ങാട്:എടത്തൊട്ടി ഡി പോള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ റാഗിംങ്ങ് ആന്റ് വുമന്‍ ഹറാസ് മെന്റ് ആന്റി ഡ്രഗ്സ് ഉദ്ഘാടനം ഇരിട്ടി ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാം നിര്‍വ്വഹിച്ചു.ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോണ്‍ മംഗലത്ത് അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പാള്‍ ഫാ.പീറ്റര്‍ ഓരത്ത്, നിക്‌സന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.വനിതകളെ ഉപദ്രവിക്കുക, സൈബര്‍ കുറ്റകൃത്യം എന്നീ വിഷയത്തില്‍ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.ആന്റി ഡ്രഗ്‌സ് സെല്‍ ഉദ്ഘാടനത്തിന് മുന്നോടിയായി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഡെന്നി ജോസഫിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ്സും നടന്നു.
previous post