27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • മിനി ആഡംബരക്കപ്പലിൽ കന്യാകുമാരിയിൽനിന്നു കൊല്ലത്തേക്ക്‌ യാത്രചെയ്യാൻ സൗകര്യമൊരുങ്ങുന്നു
Kerala

മിനി ആഡംബരക്കപ്പലിൽ കന്യാകുമാരിയിൽനിന്നു കൊല്ലത്തേക്ക്‌ യാത്രചെയ്യാൻ സൗകര്യമൊരുങ്ങുന്നു

മിനി ആഡംബരക്കപ്പലിൽ കന്യാകുമാരിയിൽനിന്നു കൊല്ലത്തേക്ക്‌ യാത്രചെയ്യാൻ സൗകര്യമൊരുങ്ങുന്നു. കേരളവും തമിഴ്‌നാടും കപ്പൽയാത്ര സംബന്ധിച്ച്‌ ഉന്നതതല ചർച്ചകൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഉടനെ താൽപ്പര്യപത്രം ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ്‌ മാരിടൈം ബോർഡ്‌. കന്യാകുമാരിയിൽ എത്തുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക്‌ ആകർഷിക്കുകയാണ്‌ ലക്ഷ്യം.

കടൽ പ്രക്ഷുബ്‌ധ‌മാകുന്ന മൺസൂണിൽ വിനോദസഞ്ചാരികളുടെ വരവ്‌ കുറവായതിനാൽ സീസണിൽ മാത്രമാകും സർവീസ്‌. സാധാരണ യാത്രക്കാരെയും ആകർഷിക്കുന്നതാകും സർവീസ്‌. മത്സ്യമേഖലയ്‌ക്കോ മീൻപിടിത്തത്തിനോ ബുദ്ധിമുട്ട്‌ ഉണ്ടാകാത്തവിധം കപ്പൽ പാതയിലൂടെയാകും സർവീസ്‌. ഇതിന്റെ സാധ്യത സംബന്ധിച്ച വിശദപഠനം ഉടൻ തുടങ്ങും. റിപ്പോർട്ട്‌ അനുകൂലമാണെങ്കിൽ സർവീസ്‌ ആലപ്പുഴ വരെ നീട്ടാനും ആലോചനയുണ്ട്‌. കൊല്ലത്തുനിന്ന്‌ കൂടുതൽ കപ്പൽ സർവീസ്‌ നടത്താൻ താൽപ്പര്യമുള്ളർക്ക്‌ അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ബോർഡ്‌.

പൗരാണിക വാണിജ്യനഗരമായ കൊല്ലം, ലോക ടൂറിസം ഭൂപടത്തിന്റെ തൊടുകുറിയായ കോവളം, കാഴ്‌ചകളുടെ മായാലോകം ഒരുക്കുന്ന കന്യാകുമാരി എന്നിവയെ തൊട്ടുരുമ്മിയുള്ള യാത്രയ്‌ക്ക്‌ എത്തുന്നവർക്ക്‌ തുറമുഖങ്ങളിൽ കൂടുതൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കും. ഇതിനായി വിഴിഞ്ഞത്തും കൊല്ലത്തും പ്രാരംഭ നടപടികൾ ഉടൻ തുടങ്ങും. മാരിടൈം ബോർഡിനാണ്‌ സർവീസിന്റെ മേൽനോട്ടം.

കൊല്ലത്തുനിന്ന്‌ കന്യാകുമാരിയിലേക്ക്‌ 85 നോട്ടിക്കൽ മൈൽ (160 കിലോമീറ്റർ) ദൂരമുണ്ട്‌. ഏഴുമണിക്കൂറിൽ ഈ ദൂരം താണ്ടാനാകും. കന്യാകുമാരിയിൽനിന്ന്‌ ആരംഭിക്കുന്ന സർവീസിന്റെ തിരുവനന്തപുരത്തെ ബോർഡിങ്‌ പോയിന്റ്‌ കോവളവും വർക്കലയുമായിരിക്കും. പരവൂർ, വർക്കല, കോവളം, ശുചീന്ദ്രം, നാഗർകോവിൽ തുടങ്ങി തീർഥാടന–- ടൂറിസം കേന്ദ്രങ്ങൾ കടന്നുപോകുന്ന യാത്ര ഒരേസമയം കടൽ–- കരക്കാഴ്‌ചകളുടെ വിസ്‌മയം പകരും. കൊല്ലത്തിന്റെ ടൂറിസം–ജലഗതാഗത വികസനത്തിനൊപ്പം വ്യാപാര – പ്രാദേശികമേഖലയ്‌ക്കും വൻ സാധ്യതകളാകും സർവീസ്‌ തുറന്നിടുകയെന്ന്‌ മാരിടൈം ബോർഡ്‌ ചെയർമാൻ വി ജെ മാത്യു പറഞ്ഞു.

Related posts

കെ–-റെയിൽ: ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശാസ്‌ത്രപ്രയോഗം

Aswathi Kottiyoor

ബിജെപിയിൽ അഴിച്ചു പണി; പ്രകാശ് ജാവദേക്കറിന് കേരളത്തിന്റെ ചുമതല

Aswathi Kottiyoor

ഉറപ്പാണ്‌ നൂറ്‌ ; കേരളം ഒന്നാമതായത്‌ ഇച്ഛാശക്തികൊണ്ട്‌ : മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox