24.2 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • വിദ്യാകിരണം പദ്ധതി ; മണത്തണ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലാപ്‌ടോപ്പുകളുടെ വിതരണം നടത്തി
Kanichar

വിദ്യാകിരണം പദ്ധതി ; മണത്തണ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലാപ്‌ടോപ്പുകളുടെ വിതരണം നടത്തി

പേരാവൂര്‍: മണത്തണ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി  ജില്ലാ കൈറ്റ് മിഷന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന ലാപ്‌ടോപ്പുകളുടെ വിതരണമാണ് സ്‌കൂള്‍ ഓഡിറ്റോയിത്തില്‍ വച്ച് നടന്നത്. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലനന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിനോദ് പുതിയവീട്ടില്‍ പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീതിലത, വാര്‍ഡ് മെമ്പര്‍ ബേബി സോജ,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി. പ്രസീത, പി.ടി.എ പ്രസിഡന്റ് കെ സന്തോഷ്, സീനിയര്‍ അസിസ്റ്റന്റ് പി.ഷജോദ്, സ്‌കൂള്‍ ഐ.ടി കോ-ഓഡിനേറ്റര്‍ വി. പ്രജിഷ എന്നിവര്‍ സംസാരിച്ചു. 61 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നത്.

Related posts

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിൻ്റെയും നാട്ടു ചികിത്സാ വിഭാഗത്തിൻ്റെ 10 മത് വാർഷികവും

Aswathi Kottiyoor

ക്രഷർ ക്വാറി സമരം പിൻവലിച്ചു

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി……….

Aswathi Kottiyoor
WordPress Image Lightbox