24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ‘മണ്ണറിവ്’ സെമിനാർ സംഘടിപ്പിച്ചു.
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ‘മണ്ണറിവ്’ സെമിനാർ സംഘടിപ്പിച്ചു.

ആരോഗ്യമുള്ള മണ്ണിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി മണ്ണറിവ് എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. കേളകം കൃഷി ഓഫീസർ സുനിൽ ജോർജ് ക്യാഡറ്റുകൾക്ക് ക്ലാസ്സ് നൽകി.
മണ്ണിൻ്റെ ഫലഭൂയിഷ്ടത നിലനിർത്തൽ,മണ്ണിൻ്റെ ജൈവ ഘടനയുടെ സംരക്ഷണം, വളരീതികൾ തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച സെമിനാർ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി.
ലോക മണ്ണ് ദിനമായി ആചരിക്കുന്ന ഡിസംബർ 5 നോട് അനുബന്ധിച്ചാണ് ക്യാഡറ്റുകൾക്ക് മണ്ണറിവ് എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചത്. ഹെഡ്ഡ്മിസ്ട്രസ് സിസിലി മാത്യു, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ് പി. ജോസ്, റ്റിജി പി ആൻ്റണി എന്നിവർ നേതൃത്വം നൽകി.

Related posts

ആചാരപ്പെരുമയോടെ കൊട്ടിയൂരിൽ ഇളനീരാട്ടം നടത്തി

Aswathi Kottiyoor

പച്ചക്കറി കൃഷിയുടെ വിത്തിടല്‍

Aswathi Kottiyoor

തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന്‌ സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox