24.6 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഈ വർഷത്തെ കേരള സ്റ്റേറ്റ് പാര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ പി എ മോഹനനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളായ അമല്‍ ഷാജി, ജേക്കബ് വർഗീസ്, ശിവസൂര്യ എന്നീ കുട്ടികളെ അധ്യാപകരും വിദ്യാർത്ഥികളും വീട്ടിലെത്തി മാനസിക പിന്തുണ നൽകി. സ്കള്‍ മാനേജര്‍ റവ. ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര, പിടിഎ പ്രസിഡന്‍റ് സന്തോഷ് സി സി, ഹെഡ്മാസ്റ്റര്‍ എം വി മാത്യു, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ജോബി ഏലിയാസ്, അധ്യാപകരായ ഫാ. എല്‍ദോ ജോണ്‍, ടൈറ്റസ് പിസി, സനില എന്‍, ഷീന ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

വൈഎംസിഎ ‘ഭാരതദർശൻ യാത്ര’യ്ക്ക് കേളകത്ത് സ്വീകരണം നൽകി

Aswathi Kottiyoor

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Aswathi Kottiyoor

വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox