• Home
  • Kerala
  • കിളിക്കൊഞ്ചൽ അങ്കണവാടി തീം അധിഷ്ഠിത പിക്ചർ ബുക്ക്ലെറ്റ് പുറത്തിറക്കി
Kerala

കിളിക്കൊഞ്ചൽ അങ്കണവാടി തീം അധിഷ്ഠിത പിക്ചർ ബുക്ക്ലെറ്റ് പുറത്തിറക്കി

‘കിളിക്കൊഞ്ചൽ’ അങ്കണവാടി തീം അധിഷ്ഠിത പിക്ചർ ബുക്ക്ലെറ്റിന്റെ പ്രകാശനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അങ്കണവാടികളിൽ പഠിക്കുന്ന മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്ക് അവരുടെ പ്രീസ്‌കൂൾ പഠനത്തിന്റെ ഭാഗമായി വിവിധ പഠന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ആയതിലൂടെ അവർ ഈ പ്രായത്തിൽ ആർജിക്കേണ്ട സമഗ്ര വികാസം സാധ്യമാവുന്നു. കോവിഡ് പശ്ചാത്തലത്തിൽ അങ്കണവാടികളിൽ എത്തി ഈ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ വീടുകളിൽ തന്നെ രക്ഷിതാക്കളുടെ സഹായത്തോടെ ഈ പഠനാനുഭവങ്ങൾ നൽകുന്നതിനാണ് ബുക്ക്ലെറ്റ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ നാല് ലക്ഷം കുട്ടികൾക്ക് ബുക്ക്‌ലെറ്റ് വിതരണം ചെയ്യും. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമയും ചടങ്ങിൽ പങ്കെടുത്തു.

Related posts

സർക്കാരിൽനിന്ന്‌ വൈഫൈ വാങ്ങാം; 30 ജിബി @ 69 രൂപ

Aswathi Kottiyoor

ലക്ഷദ്വീപിൽ രാക്ഷസത്തിര : കടലാക്രമണത്തിന്‌ നേരിയ ശമനം; ജാഗ്രതയിൽ ദ്വീപ് ജനത

Aswathi Kottiyoor

കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

Aswathi Kottiyoor
WordPress Image Lightbox