25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ‘ഒമിക്രോണ്‍ ഭീതി’; പുതിയ ക്വാറന്‍റീന്‍ രേഖ പുറത്തിറക്കി സര്‍ക്കാര്‍
Kerala

‘ഒമിക്രോണ്‍ ഭീതി’; പുതിയ ക്വാറന്‍റീന്‍ രേഖ പുറത്തിറക്കി സര്‍ക്കാര്‍

റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

അതിതീവ്രവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ എല്ലാവരും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. വിമാനത്താവളങ്ങളില്‍ ഇവരെ സഹായിക്കാനായി ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്.

Related posts

സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൾ N.S.S യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പിൽ പ്രൊജക്ടറിന്റെ ഭാഗമായി ഔഷധ മരുന്ന് നിർമ്മാണം നടന്നു

Aswathi Kottiyoor

പുതിയ കൊവിഡ് വകഭേദം; കൊവിഡ് വ്യാപനസാധ്യത വര്‍ധിക്കുമെന്ന് ആശങ്ക

സൂര്യകിരൺ’ വ്യോമാഭ്യാസ പ്രകടനം ഇന്ന് (ഫെബ്രുവരി 05)

Aswathi Kottiyoor
WordPress Image Lightbox