23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ധനവൗച്ചറുകൾ മികച്ച വിവാഹസമ്മാനമെന്ന് ഐ.ഒ.സി
Kerala

ഇന്ധനവൗച്ചറുകൾ മികച്ച വിവാഹസമ്മാനമെന്ന് ഐ.ഒ.സി

വിശേഷാവസരങ്ങളിൽ ഇനി സമ്മാനമായി ഇന്ധനവൗച്ചറുകൾ നൽകാം. ഇന്ത്യൻ ഓയിൽ കോർപറേഷ(ഐ.ഒ.സി.)നാണ് സമ്മാനരംഗത്തെ പുത്തൻ ആശയത്തിനു പിന്നിൽ.

‘വൺ ഫോർ യൂ’ ഇലക്‌ട്രിക് ഫ്യുവൽ (ഇ-ഫ്യുവൽ)വൗച്ചർ എന്നാണ് വൗച്ചറിന്റെ പേര്. ഇവ ഒാൺലൈനായി വാങ്ങാം. വിവാഹം ആഘോഷമാക്കാൻ ഏറ്റവും നല്ല സമ്മാനം എന്നാണ് വൗച്ചർ അവതരിപ്പിച്ച് ഐ.ഒ.സി. ട്വീറ്റ് ചെയ്തത്. 500 രൂപ മുതൽ 10,000 രൂപ വരെയുള്ള വൗച്ചറുകളാണ് നിലവിലുള്ളത്.

വിവാഹസമ്മാനമായും ദീപാവലി, ദസറ തുടങ്ങി ഉത്സവവേളകളിലും ഇവ സമ്മാനിക്കാമെന്നും ഐ.ഒ.സി. ട്വീറ്റിൽ പറയുന്നു. എന്നാൽ, സാമൂഹികമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. പൊള്ളുന്ന ഇന്ധനവിലയിൽ ജനം വലയുമ്പോൾ ഐ.ഒ.സി. ലാഭം ആഘോഷിക്കുകയാണെന്നാണ് പൊതുവിൽ സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം.

Related posts

കേരളീയം: ഭക്ഷ്യമേള കൊഴുപ്പിക്കാൻ രുചിയുടെ ആശയലോകം തുറന്ന് ഫുഡ് വ്‌ളോഗർമാർ

Aswathi Kottiyoor

റിപ്പബ്ലിക് ദിന പരേഡ്: മെഡലുകൾ നേടിയവരെ മുഖ്യമന്ത്രി അനുമോദിച്ചു

Aswathi Kottiyoor

സര്‍വ്വീസ് സംബന്ധമായ പരാതികള്‍ നല്‍കാന്‍ പോലീസില്‍ പ്രത്യേക സംവിധാനം

Aswathi Kottiyoor
WordPress Image Lightbox