27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • പോലീസ് ഗെയിംസില്‍ മാറ്റുരയ്ക്കാന്‍ കേരളാ പോലീസിന്റെ ആദ്യ ഹോക്കി ടീം സജ്ജമായി.
kannur

പോലീസ് ഗെയിംസില്‍ മാറ്റുരയ്ക്കാന്‍ കേരളാ പോലീസിന്റെ ആദ്യ ഹോക്കി ടീം സജ്ജമായി.

സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഇന്‍സ്‌പെക്ടര്‍ റാങ്കുവരെയുളള പ്രഗത്ഭരായ 18 കായികതാരങ്ങളാണ് പുതുതായി രൂപീകരിച്ച പോലീസിന്റെ ഹോക്കി ടീമിലുളളത്. സംസ്ഥാന ഹോക്കി ടീമില്‍ ഉണ്ടായിരുന്നവരും ദേശീയ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ ബാംഗ്ലൂരില്‍ നടക്കുന്ന അഖിലേന്ത്യ പോലീസ് ഗെയിംസില്‍ കേരള പോലീസിന്റെ ഈ അഭിമാനതാരങ്ങള്‍ കളത്തിലിറങ്ങും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കെ.കെ.അലി സബീര്‍ ആണ് ടീമിന്റെ പരിശീലകന്‍. സംസ്ഥാന പോലീസിന്റെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം, സ്‌പോര്‍ട്‌സ് വിഭാഗം അസിസ്റ്റന്റ് കമാന്റന്റ് സുജിത്.എസ്.എസ് എന്നിവര്‍ക്കാണ് ടീമിന്റെ മേല്‍നോട്ടം. കെ.എ.പി അഞ്ചാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്റന്റ് സ്റ്റാര്‍മോന്‍. ആര്‍.പിളളയാണ് മാനേജര്‍. നെയ്യാര്‍ഡാം സ്റ്റേഷന്‍ ഹൗസ് ഓഫീസറും മുന്‍ സംസ്ഥാന ഹോക്കി ടീം അംഗവുമായ ബിജോയ്.എസ് ആണ് ടീമിന്റെ ക്യാപ്റ്റന്‍. ടീം ഒഫീഷ്യൽസ് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്‌ഥാന പോലീസ് മേധാവിയെയും എ.ഡി.ജി.പിയെയും സന്ദർശിച്ചു.

Related posts

ബൂ​ത്തി​ല്‍ താ​ര​മാ​യി ‘പോ​ള്‍ മാ​നേ​ജ​ർ’ ആ​പ്പ്

Aswathi Kottiyoor

പാലക്കയംതട്ടിൽ സായന്തന ദൃശ്യം നുകരാൻ സഞ്ചാരികൾക്ക് വിലക്ക്

Aswathi Kottiyoor

ക​ന​ത്ത​ മ​ഴയിൽ വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം

Aswathi Kottiyoor
WordPress Image Lightbox