റോക്കറ്റുപോലെ കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചുനിർത്താൻ സർക്കാർ വിപണിയിൽ ഇടപെടുന്നു. അയൽ സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ പച്ചക്കറിയെത്തിക്കാൻ നടപടി ആരംഭിച്ചു.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കർഷകരിൽനിന്ന് സർക്കാർ നേരിട്ട് വാങ്ങും.കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തമിഴ്നാട്, കർണാടക സംസ്ഥാന സർക്കാരുകളുമായി ചർച്ച പൂർതത്തിയാക്കിയെന്ന് പി. പ്രസാദ് അറിയിച്ചു. വ്യാഴാഴ്ച മുതൽ പച്ചക്കറികൾ എത്തി തുടങ്ങും. ഒരാഴ്ചയ്ക്കുള്ളിൽ വില കുറയുമെന്നും മന്ത്രി പറഞ്ഞു.