24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *ഒറ്റപ്പെട്ട‍യിടങ്ങളിൽ നാളെ മുതൽ ശക്തമായ മഴ*
Kerala

*ഒറ്റപ്പെട്ട‍യിടങ്ങളിൽ നാളെ മുതൽ ശക്തമായ മഴ*

സംസ്ഥാനത്ത് നാളെ മുതൽ 24 വരെ ജില്ലകളിൽ ഒറ്റപ്പെട്ട‍യിടങ്ങളിൽ ഇടിമി‍ന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 23, 24 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മലയോര പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർ‍ട്ടിനു സമാനമായ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് ഇന്ന് മധ്യ–തെക്കൻ ജില്ലകളിൽ മഴ ദുർബല‍മാകാനും, വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമർദം നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടി സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീ‍വ്രന്യൂന മർ‍ദമായി മാറുമെങ്കിലും കേരള തീരത്ത് ഭീഷണിയില്ല.

Related posts

സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍

Aswathi Kottiyoor

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇനി പ്രത്യേക വിഭാഗം

Aswathi Kottiyoor

സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: സ്ഥലംമാറ്റത്തിനെതിരേ ജഡ്ജി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

Aswathi Kottiyoor
WordPress Image Lightbox