30.4 C
Iritty, IN
October 6, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി
kannur

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി

ഒരു വർഷത്തിലേറെ നീണ്ട സമര പോരാട്ടത്തിലൂടെ സമരം വിജയിപ്പിച്ച കർഷകർക്ക് അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് FITU കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി.കർഷകരുടെ വിളകളൊക്കെ കോർപ്പറേറ്റുകൾക്ക് വിൽക്കുവാനുള്ള നരേന്ദ്ര മോദിയുടെ മോഹങ്ങളെയാണ് കർഷകർ പോരാട്ടങ്ങളിലൂടെ തകർത്തത്.
കർഷകർക്ക് നേരെ ഭീകരമായ ആക്രമണങ്ങൾ നടത്തിയും സമരക്കാരെ രാജ്യദ്രോഹികളാക്കിയുമാണ് സർക്കാറും സങ്ക് പരിവാറും സമരത്തെ നേരിട്ടത്.
നിരവധി രക്തസാക്ഷികളിലൂടെ കോവിഡ് പ്രതിസന്ധിയിലും പട്ടിണിയിലുമായ് നേടിയെടുത്ത ഈ വിജയം രാജ്യത്തെ കോർപ്പറേറ്റ് ദാസ്യ സഘ്പരിവാർ ഭരണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുവാനുള്ള ജനാധിപത്ത്യ പോരാളികൾക്ക് കരുത്തു പകരുന്നതാണെന്ന് എഫ് ഐ ടി യു ജില്ലാ പ്രസിണ്ടൻറ് സാജിദ് കോമത്ത് അഭിവാദ്യ പ്രകടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു .എഫ് ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ ടി അബ്ദുസലാം മാസ്റ്റർ, കെ വി റസാഖ്, ലില്ലി ജെയിംസ്, ഇംതിയാസ് , ഷുഹൈബ് എന്നിവർ നേതൃത്വം നൽകി.

Related posts

കണ്ണൂർ ജില്ലയിൽ 60 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വം; മു​ന്നൊ​രു​ക്ക അ​വ​ലോ​ക​നം ന​ട​ത്തി

Aswathi Kottiyoor

പഴശ്ശി ഡാം ഗാർഡൻ സംരംഭകത്വ ബോധവൽക്കരണ പരിശീലന പരിപാടി നടത്തി

Aswathi Kottiyoor
WordPress Image Lightbox