24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • അതിദരിദ്രരെ കണ്ടെത്തല്‍ ;വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലനം
Kelakam

അതിദരിദ്രരെ കണ്ടെത്തല്‍ ;വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലനം

കേളകം:ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം, പഞ്ചായത്തംഗങ്ങളായ മനോഹരന്‍ മരാടി, ലീലാമ്മ ജോണി,പഞ്ചായത്ത് അസി. സെക്രട്ടറി പി ആര്‍ സുനില്‍, വ്യാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യ ദിനം കേളകം പഞ്ചായത്ത് ഒന്നു മുതല്‍ ഏഴ് വാര്‍ഡുകളിലെ വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനമാണ് നടന്നത്.ശനിയാഴ്ച്ച 8 മുതല്‍ 13 വരെ വാര്‍ഡുകളിലെ അംഗങ്ങള്‍ക്കാണ് പരിശീലനം

Related posts

ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു…….

Aswathi Kottiyoor

ബഫർ സോൺ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സുറിയാനി സഭ കേളകം, കിളിയന്തറ ഡിസ്ട്രിക്റ്റ് ദേവാലയങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox