23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • ആറളം ഫാമിലെ ആദിവാസികൾ പിഎസ്‌സി പരീക്ഷയെഴുതും
kannur

ആറളം ഫാമിലെ ആദിവാസികൾ പിഎസ്‌സി പരീക്ഷയെഴുതും

ആറളം ഫാം കുടുംബശ്രീ ജില്ലാ മിഷൻ ആറളം ഫാം ആദിവാസി മേഖലയിൽ സൗജന്യ പിഎസ്‌സി പരിക്ഷാ പരിശീലനം ആരംഭിച്ചു. ജില്ലാ മിഷൻ നടപ്പാക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയിലാണ്‌ സംരംഭം. പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത് പദ്ധതി വിശദീകരിച്ചു. എഡിഎംസി വി വി അജിത, മെമ്പർ സെക്രട്ടറി കെ ജി സന്തോഷ്‌, ജില്ലാ പ്രോഗ്രാം ഓഫീസർ കെ എൻ നൈൽ, ബ്ലോക്ക്‌ കോ–-ഓഡിനേറ്റർ കെ അശ്വനി എന്നിവർ സംസാരിച്ചു. ആറളം ഫാം ആദിവാസിമേഖലയിലെ മുപ്പതുപേർ ആദ്യ ബാച്ച്‌ പരിശീലനത്തിനുണ്ട്‌. 25 ദിവസം പരിശീലനം നൽകും.
ആദിവാസിമേഖലയിലെ മുഴുവൻ അഭ്യസ്‌തവിദ്യരെയും പിഎസ്‌സി പരിക്ഷയ്‌ക്കിരുത്താൻ ഒറ്റത്തവണ രജിസ്ട്രേഷനും നടത്തും. പഠനോപകരണങ്ങളും നൽകും. പിഎസ്‌സി ജോലി നേടാൻ ആറളം ഫാമിലെ പിന്നാക്ക വിഭാഗം യുവതീ യുവാക്കളെ പ്രാപ്‌തമാക്കാനാണ്‌ കുടുംബശ്രീ മിഷൻ ലക്ഷ്യമിടുന്നത്‌.

Related posts

മലയോരത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു

Aswathi Kottiyoor

ബാലമിത്ര പദ്ധതി: ജില്ലാതല പരിശീലനം തുടങ്ങി

Aswathi Kottiyoor

കുരങ്ങ് പനി ലക്ഷണം; കണ്ണൂരില്‍ ഏഴുവയസുകാരി നിരീക്ഷണത്തില്‍

Aswathi Kottiyoor
WordPress Image Lightbox