27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജലനിരപ്പ്‌ 141 അടി; മുല്ലപ്പെരിയാറിൽ രണ്ട്‌ ഷട്ടറുകൾ തുറന്നു
Kerala

ജലനിരപ്പ്‌ 141 അടി; മുല്ലപ്പെരിയാറിൽ രണ്ട്‌ ഷട്ടറുകൾ തുറന്നു

ജലനിരപ്പ്‌ പരമാവധി ശേഷിയായ 141 അടി ആയതിനെത്തുടർന്ന്‌ മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ തുറന്നു. സെക്കൻഡിൽ 22000 ലിറ്റർ ജലമാണ്‌ ഡാമിൽനിന്ന്‌ ഒഴുക്കിവിടുന്നത്‌. 10 മണിയോടെ ഇടുക്കി ഡാമും തുറക്കും. ഒരു ഷട്ടറാകും തുറക്കുക. ഇന്നലെ രാത്രി കല്ലാര്‍ അണക്കെട്ടും തുറന്നിരുന്നു.

നിലവില്‍ മഴ മാറിനില്‍ക്കുകയാണെങ്കിലും ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടര്‍ച്ചയായി മഴ പെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വര്‍ധിച്ചത്. പെരിയാർ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്‌.

Related posts

കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ഓഗസ്റ്റ് 15 വരെ നീട്ടി;മന്ത്രി ആന്റണി രാജു

Aswathi Kottiyoor

മൺസൂൺ വിൽപ്പന ലക്ഷ്യമിട്ട്‌ ആറളം ഫാം നഴ്‌സറിയിൽ ഒന്നേകാൽലക്ഷം തെങ്ങിൻ തൈകൾ തയ്യാർ

Aswathi Kottiyoor

ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തി​ന് പൂ​ട്ടു വീ​ഴും; നി​യ​മ​നി​ര്‍​മാ​ണ​ത്തി​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍

Aswathi Kottiyoor
WordPress Image Lightbox