24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആയുഷ്‌മാൻ ഭാരത്‌ : മികച്ച പ്രകടനവുമായി കേരളം
Kerala

ആയുഷ്‌മാൻ ഭാരത്‌ : മികച്ച പ്രകടനവുമായി കേരളം

നിർധന ജനവിഭാഗങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്‌മാൻ ഭാരത്‌ പദ്ധതി നടത്തിപ്പിൽ കേരളം മുന്നിലെന്ന്‌ വിവരാവകാശ നിയമപ്രകാരം കേന്ദ്രസർക്കാരിന്റെ മറുപടി. 2018 സെപ്‌തംബർമുതൽ കഴിഞ്ഞ സെപ്‌തംബർ 30വരെ കേരളത്തിൽ 28,22,970 പേർക്കാണ്‌ പദ്ധതിപ്രകാരം പണംവാങ്ങാതെ ആശുപത്രികളിൽ കിടത്തിച്ചികിത്സ നൽയത്‌.ചികിത്സ ലഭിച്ചവരുടെ എണ്ണത്തിൽ കേരളത്തിന് മുന്നില്‍ തമിഴ്‌നാട്‌ മാത്രം–-42,83,801. ജനസംഖ്യാനുപാതികമായി മികച്ച പ്രകടനം കേരളത്തിന്റേത്.

ഇരുപത്തിനാല്‌ കോടിയോളം ജനസംഖ്യയുള്ള, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ ​ഗുണഭോക്താക്കല്‍ 8,61,185 പേർ മാത്രം. 12 കോടി ജനസംഖ്യയുള്ള ബിഹാറിൽ 3,11,668 ​ഗുണഭോക്താക്കള്‍. ഗുജറാത്ത്(25,36,677), കർണാടകം(18,27,761), മധ്യപ്രദേശ്(10,04,137). ആയുഷ്‌മാൻ പദ്ധതിയില്‍ കേരളം താൽപ്പര്യം കാണിക്കുന്നില്ലെന്നായിരുന്നു ബിജെപി പ്രചാരണം.

പദ്ധതിയുടെ ഭാ​ഗമായി ഉത്തർപ്രദേശിൽ കോവിഡ്‌ ചികിത്സ ലഭിച്ചത്‌ 1421 പേർക്ക്‌ മാത്രം. ആന്ധ്രപ്രദേശിൽ 2,00,945 പേർക്കും മഹാരാഷ്ട്രയിൽ 1,82,991 പേർക്കും കർണാടകത്തിൽ 1,82,070 പേർക്കും കേരളത്തിൽ 1,33,591 പേർക്കും കോവിഡ്‌ ചികിത്സ ലഭിച്ചു. കേരളത്തിൽ ആദ്യവർഷം കോവിഡ്‌ ചികിത്സച്ചെലവ്‌ പൂർണമായും സർക്കാർ വഹിച്ച സാഹചര്യത്തിൽ ഇതിലും സംസ്ഥാനം മുന്നിലെന്ന്‌ വ്യക്തം. ഡൽഹി സ്വദേശി കെ ശ്രാവൺകുമാറിന് ദേശീയ ഹെൽത്ത്‌ അതോറിറ്റി വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിലാണ്‌ ഈ വെളിപ്പെടുത്തൽ.

Related posts

കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും

Aswathi Kottiyoor

ക്രിസ്മസ്-പുതുവത്സരം അധിക സർവിസുകളുമായി കെ.എസ്​.ആർ.ടി.സി

Aswathi Kottiyoor
WordPress Image Lightbox