20 ശതമാനത്തിലേറെ രോഗികളുമായി കേരളം രാജ്യത്തിന്റെ പ്രമേഹ തലസ്ഥാനമായി മാറുന്നുവെന്നു പഠനം.
എട്ടു ശതമാനമാണ് ദേശീയ ശരാശരി. നഗരജനതയെ അപേക്ഷിച്ച് ഗ്രാമീണ ജനതയില്‍ 11-19 ശതമാനം പുരുഷന്മാര്ക്കും 15-21 ശതമാനം സ്ത്രീകള്‍ക്കും പ്രമേഹരോഗ സാധ്യത കൂടുതലാണ്.
ജീവിതശൈലിയെക്കാള് ജനിതക പാരമ്പര്യമാണ് കേരളത്തിലെ പ്രമേഹരോഗികളില്‍ കണ്ടുവരുന്നതെന്ന് ഡിഡിആര്‍സി എസ്ആര്‍എല്‍ ഡയഗ്നോസ്റ്റിക്സ് കേരള ഡയറക്ടര്‍ ഡോ. അജിത് ജോയി ചൂണ്ടിക്കാട്ടി. കേരളത്തിലെ 65 ശതമാനം പ്രമേഹരോഗങ്ങളും മരുന്നുകള്‍കൊണ്ട് നിയന്ത്രിക്കാവുന്നതിനപ്പുറമാണ്.