24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോവിഡ്‌ ചികിത്സയ്‌ക്ക്‌ ഗുളികരൂപത്തിലുള്ള മരുന്നിന്‌ ഇന്ത്യയിൽ വൈകാതെ അടിയന്തര ഉപയോഗാനുമതി ലഭിച്ചേക്കും
Kerala

കോവിഡ്‌ ചികിത്സയ്‌ക്ക്‌ ഗുളികരൂപത്തിലുള്ള മരുന്നിന്‌ ഇന്ത്യയിൽ വൈകാതെ അടിയന്തര ഉപയോഗാനുമതി ലഭിച്ചേക്കും

കോവിഡ്‌ ചികിത്സയ്‌ക്ക്‌ ഗുളികരൂപത്തിലുള്ള മരുന്നിന്‌ ഇന്ത്യയിൽ വൈകാതെ അടിയന്തര ഉപയോഗാനുമതി ലഭിച്ചേക്കും. ജർമൻ കമ്പനി മെർക്ക്‌ വികസിപ്പിച്ച ‘മോൾനുപിരവിറി’നാണ്‌ അടിയന്തര ഉപയോഗാനുമതി സാധ്യത തെളിയുന്നത്‌. ഫൈസർ വികസിപ്പിച്ച ‘പാക്‌സ്‌ലോവിഡും’ പട്ടികയിലുണ്ട്‌. മോൾനുപിരവിറിനാണ്‌ ആദ്യം അനുമതിക്ക്‌ സാധ്യതയെന്ന്‌ സിഎസ്‌ഐആറിന്റെ കോവിഡ്‌ സ്‌ട്രാറ്റജി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. രാം വിശ്വകർമ പറഞ്ഞു. കോവിഡ്‌ ഗുരുതരമാകാൻ ഇടയുള്ളവർക്കാണ്‌ മോൾനുപിരവിർ നൽകുക.
പകർച്ചവ്യാധിയെന്ന നിലയിൽനിന്ന്‌ സാധാരണ രോഗമെന്ന അവസ്ഥയിലേക്ക്‌ കോവിഡ്‌ മാറുമ്പോൾ മോൾനുപിരവിറും പാക്‌സ്‌ലോവിഡും വലിയ മാറ്റത്തിന്‌ സഹായകമാകുമെന്ന്‌ രാം വിശ്വകർമ പറഞ്ഞു.
വാക്‌സിനേക്കാൾ പ്രാധാന്യം ഈ മരുന്നുകൾക്ക്‌ ലഭിക്കും. ഫൈസർ മരുന്നിന്‌ യുഎസിൽ 7000 ഡോളർ വിലയാണെങ്കിലും ഇന്ത്യയിൽ വില കുറയും. തുടക്കത്തിൽ 2000 മുതൽ 4000 രൂപവരെ വേണ്ടിവരുമെങ്കിലും പിന്നീട്‌ 500–-1000 രൂപയിലെത്തും. അംഗീകാരം ലഭിച്ചാൽ മരുന്ന്‌ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ അഞ്ച്‌ കമ്പനി മെർക്കിനെ സമീപിച്ചിട്ടുണ്ട്‌–- വിശ്വകർമ പറഞ്ഞു.

Related posts

മങ്കി പോക്‌സ്: ഐസൊലേഷനും ചികിത്സയ്ക്കുമുള്ള ഓപ്പറേറ്റിംഗ് പ്രോസീജിയറും പുറത്തിറക്കി.*

Aswathi Kottiyoor

സ്വിഫ്‌റ്റ്‌ ഹിറ്റ്‌; കൂടുതൽ സർവീസ് വരുംദിവസങ്ങളിൽ

Aswathi Kottiyoor

സിൽവർലൈൻ: വായ്‌പയ്‌ക്ക്‌ കേരളം ഗ്യാരന്റി

Aswathi Kottiyoor
WordPress Image Lightbox