24.4 C
Iritty, IN
August 23, 2024
  • Home
  • Kerala
  • ബഡ്‌സ്‌ സ്‌കൂളുകൾ തുറക്കുന്നത്‌ കോവിഡ്‌ സാഹചര്യം പരിശോധിച്ചശേഷം: മന്ത്രി വി ശിവൻകുട്ടി
Kerala

ബഡ്‌സ്‌ സ്‌കൂളുകൾ തുറക്കുന്നത്‌ കോവിഡ്‌ സാഹചര്യം പരിശോധിച്ചശേഷം: മന്ത്രി വി ശിവൻകുട്ടി

എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടു സാധാരണരീതിയിലേക്ക് സ്‌കൂളുകൾ മാറുന്ന ഘട്ടത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. കോവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യം നില നിന്നിരുന്നതിനാലാണ് പകുതി കുട്ടികള്‍ വരുന്ന തരത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മാത്രമായിരിക്കും സാധാരണരീതിയിലേക്ക് സ്‌കൂളുകൾ മാറുന്നകാര്യം പരിഗണിക്കുക.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രതിരോധശേഷി കുറവാകാന്‍ സാധ്യതയുള്ളതിനാലും വാക്‌സിനേഷന്‍ കിട്ടിയിട്ടില്ലാത്തതിനാലും സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, സാനിട്ടൈസ് ചെയ്യുക എന്നീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും തന്നെ വീഴ്‌ചവരാതെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പകുതിയോളം സ്‌കൂളുകളില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ആയതിനാല്‍ ഹോസ്റ്റല്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സാഹചര്യവും
ഒരുക്കേണ്ടതായിട്ടുണ്ട്.
സംസ്ഥാനത്ത് ഏകദേശം 321 സ്പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ എന്‍ജിഒകള്‍ നടത്തുന്ന സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, ദീനദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്‌കീം (ഡിഡിആ.എസ്) ഗ്രാന്‍റ് ലഭിക്കുന്ന സ്‌കൂളുകള്‍ എന്നിവ ഉള്‍പ്പെടുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Related posts

സിൽവർ ലൈൻ വീണ്ടും ട്രാക്കിൽ

Aswathi Kottiyoor

പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും

ഇന്ന് അത്തം, മലയാളികൾ ഓണത്തിരക്കിലേക്ക്;

Aswathi Kottiyoor
WordPress Image Lightbox