24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • യാത്രക്കാരുടെ തിരക്ക്; കൊച്ചുവേളി– മംഗളൂരു സ്പെഷ്യൽ ‌ട്രെയിൻ സർവീസ് നീട്ടി
Uncategorized

യാത്രക്കാരുടെ തിരക്ക്; കൊച്ചുവേളി– മംഗളൂരു സ്പെഷ്യൽ ‌ട്രെയിൻ സർവീസ് നീട്ടി

തിരുവനന്തപുരം: കൊച്ചുവേളി – മംഗളൂരു സ്പെഷ്യൽ ‌ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സർവീസ് നീട്ടിയത്. 06041 മംഗളൂരു ജംഗ്‌ഷൻ–കൊച്ചുവേളി സ്പെഷ്യൽ ‌വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 7.30-ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8-ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ (06042) വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.40-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7-ന് മംഗളൂരുവിലെത്തും.

കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

Related posts

ഇരിട്ടിഉപജില്ല കായികമേള സമാപിച്ചു. ഇരട്ട കിരീടം നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു പി സ്കൂൾ

Aswathi Kottiyoor

ആശ്വാസവുമായി സപ്ലൈകോ ; 11 ഇനങ്ങൾക്ക്‌ വില കുറച്ചു, പുതുക്കിയ വില പ്രാബല്യത്തിൽ

Aswathi Kottiyoor

നിഷാദ് ബാബുവിൻ്റെ കൊലപാതകം: രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox