കൊട്ടിയൂര്‍:തകര്‍ന്ന പാല്‍ച്ചുരം റോഡിലെ കുഴികള്‍ നാട്ടുകാര്‍ നികത്തി. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ വാഹനാപകടങ്ങള്‍ പതിവായതോടെയാണ് നാട്ടുകാര്‍ ശ്രമദാനം നടത്തിയത്.ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ് നാട്ടുകാര്‍ താത്കാലികമായി കുഴികളടച്ചത്. റെജി കന്നുകുഴിയില്‍, ജോബി പുലിയന്പറമ്പില്, കെ. ബിനു, പി.കെ. രാജന്, സിജു താന്നിവേലില്‍ എന്നിവര്‍ റോഡിലെ കുഴികള്‍ നികത്തുന്നതിന് നേതൃത്വം നല്കി