24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ലൈ​ഫ് കരട് പട്ടിക ഡിസംബർ ഒന്നിന്
Kerala

ലൈ​ഫ് കരട് പട്ടിക ഡിസംബർ ഒന്നിന്

ക​ണ്ണൂ​ർ: ലൈ​ഫ് മി​ഷ​ന്‍ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​തെ പോ​യ അ​ര്‍​ഹ​ത​യു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​പേ​ക്ഷ​ക​ളി​ന്മേ​ല്‍ 30 ന​കം പ​രി​ശോ​ധ​ന ന​ട​ത്തും. ഡി​സം​ബ​ര്‍ ഒ​ന്നി​ന് ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നാ​യി ഫീ​ല്‍​ഡ് ത​ല പ​രി​ശോ​ധ​ന​യ്ക്ക് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പു​റ​മെ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ‌‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, ന​ഗ​ര​സ​ഭ​ക​ള്‍, കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫീ​ല്‍​ഡ് പ​രി​ശോ​ധ​ന 30ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ലൈ​ഫ് പ​ദ്ധ​തി നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ അ​സി.​സെ​ക്ര​ട്ട​റി​യും മു​ന്‍​സി​പ്പാ​ലി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സെ​ക്ര​ട്ട​റി​മാ​രും പ​രി​ശോ​ധ​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്ക​ണം.
അ​പേ​ക്ഷ​ക​രെ മു​ന്‍​കൂ​ട്ടി പ​രി​ശോ​ധ​നാ വി​വ​രം അ​റി​യി​ക്ക​ണം. വാ​ഹ​ന​സൗ​ക​ര്യം വേ​ണ്ടി​ട​ത്ത് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്ത​ണം.
ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. വൈ​കു​ന്നേ​രം നാ​ലി​ന് മു​മ്പ് രേ​ഖ​പ്പെ​ടു​ത്ത​ണം. പ്ര​തി​ദി​ന പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റും.
മു​ന്‍​സി​പ്പാ​ലി​റ്റി​ക​ളി​ലെ പ​രി​ശോ​ധ​നാ പു​രോ​ഗ​തി ന​ഗ​ര​കാ​ര്യ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി​ല​യി​രു​ത്തി ലൈ​ഫ് മി​ഷ​ന്‍ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മു​ഖേ​ന ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. പ​ട്ടി​ക വ​ര്‍​ഗ, പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ലെ പ​രി​ശോ​ധ​ന​യ്ക്ക് എ​സ് സി, ​എ​സ് ടി ​പ്ര​മോ​ട്ട​ര്‍​മാ​ര്‍ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം.

Related posts

കുട്ടികളോടൊപ്പം ഊഞ്ഞാലാടിയും പാട്ടുപാടിയും മന്ത്രി വീണാ ജോർജ് ;

Aswathi Kottiyoor

വിമാന കമ്പനികളുടെ ആകാശ കൊള്ളയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള പ്രവാസി സംഘം

Aswathi Kottiyoor

എസ്പിസി, എൻസിസി, സ്കൗട്സ് & ഗൈഡ്സിന് ബോണസ് പോയിന്റ്.

Aswathi Kottiyoor
WordPress Image Lightbox