23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
Kerala

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ബുധന്‍ (നവംബര്‍ 10) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം, പഴയങ്ങാടി താലൂക്കാശുപത്രി, ആര്‍ വി മെട്ട വിജ്ഞാന്‍വാടി, കൂത്തുപറമ്പ് താലൂക്കാശുപത്രി, കണിച്ചാര്‍ വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രി, ഒടുവളളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രം, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ടു മണിവരെയും കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രം, പുത്തന്‍കണ്ടം അങ്കണവാടി ട്രെയിനിങ്ങ് സെന്റര്‍, കടന്നപ്പളളി ചന്തപ്പുര സാംസ്‌കാരിക നിലയം, പാട്യം കാര്യാട്ടുപുരം മദ്രസ, കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയും കണ്ണൂര്‍ ഓഫീസേഴ്സ് ക്ലബ്ബില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

പരീക്ഷകൾ കഴിഞ്ഞു , സ്‌കൂളുകൾ ഇന്ന്‌ അടയ്‌ക്കും ; മൂല്യനിർണയ ക്യാമ്പുകൾ മൂന്നുമുതൽ

Aswathi Kottiyoor

കേരളീയത്തിന് ആശംസയുമായി ഡോ. കെ.ജെ. യേശുദാസ്

Aswathi Kottiyoor

*ഉറങ്ങുമ്പോള്‍ ദുരന്തമെത്തി, രക്ഷപെടാനാകാതെ ഞെരിഞ്ഞമര്‍ന്നു; നടുങ്ങി തുര്‍ക്കിയും സിറിയയും.*

Aswathi Kottiyoor
WordPress Image Lightbox