27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് സ്ഥി​രം സം​വി​ധാ​നം
Kerala

റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് സ്ഥി​രം സം​വി​ധാ​നം

മ​​​ഴ​​​ക്കാ​​​ല​​​ത്ത് റോ​​​ഡു​​​ക​​​ളി​​​ലെ കു​​​ഴി​​​യ​​​ട​​​ച്ച് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ദീ​​​ർ​​​ഘ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്താ​​​ൻ സ്ഥി​​​രം സം​​​വി​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നാ​​​യി റ​​​ണ്ണിം​​​ഗ് കോ​​​ണ്‍​ട്രാ​​​ക്ട് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കും.

15,000 കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡ് ബി​​​എം ആ​​​ൻ​​​ഡ് ബി​​​സി നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തും. ക​​​രാ​​​ർ പ്ര​​​കാ​​​ര​​​മു​​​ള്ള ബാ​​​ധ്യ​​​താ കാ​​​ല​​​യ​​​ള​​​വി​​​ലെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്നെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​രാ​​​റു​​​കാ​​​രു​​​ടെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെയും പേ​​​ര് വെ​​​ബ് സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. റോ​​​ഡി​​​ന്‍റെ ര​​​ണ്ട് ഭാ​​​ഗ​​​ത്തും അ​​​ത് എ​​​ഴു​​​തി​​​വ​​​യ്ക്കും. ആ​​​രൊ​​​ക്കെ എ​​​തി​​​ർ​​​ത്താ​​​ലും ഇ​​​ത് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും മോ​​​ൻ​​​സ് ജോ​​​സ​​​ഫി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

കാ​​​ല​​​വ​​​ർ​​​ഷസ​​​മ​​​യ​​​ത്ത് റോ​​​ഡു​​​പ​​​ണി തു​​​ട​​​ങ്ങു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വ​​​ർ​​​ക്കിം​​​ഗ് ക​​​ല​​​ണ്ട​​​ർ ഉ​​​ണ്ടാ​​​ക്കും. ഓ​​​രോ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ഏ​​​ത് സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ഈ ​​​ക​​​ല​​​ണ്ട​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

ക​​​രാ​​​റു​​​കാ​​​രെ ടെ​​​ർ​​​മി​​​നേ​​​റ്റ് ചെ​​​യ്താ​​​ൽ റീ ​​​ടെ​​​ൻ​​​ഡ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ക്കും. റോ​​​ഡ് നി​​​ർ​​​മാ​​ണ​​​ത്തി​​​ന് ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കും.

റോ​​​ഡു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി 37.97 കോ​​​ടി കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ആ​​​വ​​​ശ്യ​​​മു​​​ള്ള റോ​​​ഡു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നും പ​​​ണി ന​​​ട​​​ത്താ​​​നും കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. മ​​​ഴ തു​​​ട​​​രു​​​ന്ന​​​താ​​​ണ് പ്ര​​​ശ്നം.

ബ​​​ജ​​​റ്റി​​​ൽ നി​​​ർ​​​ദേ​​ശി​​​ച്ചി​​​രു​​​ന്ന 78 റോ​​​ഡ് പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്കാ​​​യി 360.07 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യും ന​​​ൽ​​​കി. ശ​​​ബ​​​രി​​​മ​​​ല റോ​​​ഡു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്തി​​​നു മു​​​ന്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കും. 293 കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ 60 പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്ക് 224. 97 കോ​​​ടി രൂ​​​പ​​​ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Related posts

ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്; ഫോണും എടിഎമ്മും പിടിച്ചെടുത്തു

Aswathi Kottiyoor

അടുത്ത മാസവും സൗജന്യ ഭക്ഷ്യക്കിറ്റ്‌; സാമൂഹ്യ അടുക്കള തുടങ്ങും………..

ഇരിട്ടി മഹോത്സവം മുഴുവൻ ലാഭവും ഇരിട്ടി താലൂക്ക് ആശുപത്രിക്ക് കൈമാറി ലയൺസ് ക്ലബ്

Aswathi Kottiyoor
WordPress Image Lightbox