25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മഴ തുടരും; 11 ജില്ലയിൽ മഞ്ഞ അലർട്ട്‌
Kerala

മഴ തുടരും; 11 ജില്ലയിൽ മഞ്ഞ അലർട്ട്‌

സംസ്ഥാനത്ത്‌ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ചൊവ്വ ആലപ്പുഴ, കണ്ണൂർ, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാന ജാഗ്രത പാലിക്കണം.

കേരളം, -കർണാടക, -ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. വ്യാഴംവരെ തമിഴ്‌നാട് തീരം, കന്യാകുമാരി ഭാഗം, തെക്കൻ- ആന്ധ്രപ്രദേശ് തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ 70 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്‌. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചൊവ്വാഴ്‌ചകൂടി തീവ്രന്യൂനമർദമായി നിലനിൽക്കാനാണ്‌ സാധ്യത.

Related posts

സംസ്ഥാനത്ത് ഇലക്‌ട്രിക് സ്കൂട്ടറുകളില്‍ വന്‍ തട്ടിപ്പ്

Aswathi Kottiyoor

മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ്: സംയുക്ത പരിശോധന 27ന്

Aswathi Kottiyoor

ഓൺലൈൻ പഠനത്തിന്‌ 
ജനകീയ യജ്ഞം ; ത്രിതല പദ്ധതി പരിഗണനയിൽ.

Aswathi Kottiyoor
WordPress Image Lightbox